ആലപ്പുഴ;ജില്ലയിലെ സിപിഎമ്മിലുള്ള കളകള്‍ പറിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പറഞ്ഞു.സിപിഎം ആലപ്പുഴ ജില്ലാ തല റിപ്പോര്‍ട്ടിങ്ങിലാണ് ഗോവിന്ദന്റെ മുന്നറിയിപ്പ്.പുന്നപ്ര വയലാറിന്റെ മണ്ണിലാണ് ഇത്തരം ‘കളകള്‍ ‘ ഉള്ളത്.അത് പറിച്ചു കളഞ്ഞേ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ പറ്റു.അവരെ ഒഴിവാക്കുന്നതിന്റെ പേരില്‍ എന്ത്
നഷ്ടം ഉണ്ടായാലും പാര്‍ട്ടിക്ക് പ്രശ്നമല്ല.കായംകുളത്ത് സംഘടനാ നടപടി എടുക്കാതെ മുന്നോട്ടു പോകാനാവില്ല.ചില ഏരിയയിലും ലോക്കല്‍ കമ്മിറ്റികളിലും ചിലര്‍ കല്പിക്കുന്നതേ നടക്കൂ.അവര്‍ പറയുന്നതിന് അപ്പുറം നീങ്ങിയാല്‍ നടപടിയുമായി വരും.അത്തരക്കാരെ ഇനിയും വെച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി
92 Less than a minute