കൊച്ചി: ടാറ്റ ഹിറ്റാച്ചി ഏറ്റവും പുതിയ 3.5 ടണ്‍ മിനി എക്സ്കവേറ്റര്‍ ഇസഡ് ആക്സിസ് 38 യു, പുതിയ 5 ടണ്‍ എക്സ്കവേറ്റര്‍ എന്‍ എക്സ് 50 എന്നിവ പുറത്തിറക്കി.
എന്‍ എക്സ് 50, ഇസഡ് ആക്സിസ് 38 യു എന്നിവ ഇടുങ്ങിയ തൊഴിലിടങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത യന്ത്രങ്ങളാണ്. ഇവ നഗര നിര്‍മ്മാണ സംബന്ധമായ പ്രവൃത്തികള്‍, ലാന്‍ഡ്സ്കേപ്പിംഗ്, യൂട്ടിലിറ്റി ജോലികള്‍ എന്നിവയുള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന സഹായങ്ങള്‍ ഉറപ്പുവരുത്തുന്നു . കരുത്തുറ്റ ഔട്ട്പുട്ട് ജാപ്പനീസ് എഞ്ചിന് സജ്ജീകരിച്ചിരിക്കുന്നതിനാല്‍ ഈ മോഡലുകള്‍ മികച്ച കരുത്തും പ്രകടനവും ഉറപ്പു നല്‍കുന്നതായി കമ്പനി അവകാശപ്പെടുന്നു. സുഗമവും കാര്യക്ഷമവുമായ പ്രവര്‍ത്തനം ഉറപ്പാക്കുന്ന ആധുനിക ഹൈഡ്രോളിക് സംവിധാനത്തിന്റെ പിന്തുണയോടെ, തൊഴില്‍ സൈറ്റിലെ മൊത്തത്തിലുള്ള ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നു.
11ന് തൃശൂര്‍ ശക്തന് സ്റ്റാന്‍ഡിലെ ഡാസ് കോണ്ടിനെന്റലിലും തുടര്‍ന്ന് സിയാല്‍ ട്രേഡ് ഫെയര്‍ ആന്‍ഡ് എക്സിബിഷന് സെന്ററിലും ടാറ്റ ഹിറ്റാച്ചിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും മാനേജ്മെന്റിന്റെയും പിഎസ്എന്‍ (അംഗീകൃത ഡീലര്‍ പങ്കാളി) സാന്നിദ്ധ്യത്തിലും ഉദ്ഘാടനങ്ങള്‍ നടന്നു. ഉദ്ഘാടനത്തിന്റെ ഭാഗമായി എന്‍ എക്സ് 50, ഇസഡ് ആക്സിസ് 38 യു രണ്ട് മെഷീനുകളുടെ ലഭ്യതയും വില്‍പ്പനാനന്തര പിന്തുണയും ഉറപ്പാക്കുന്നതിനായി രാജ്യവ്യാപകമായി സേവന കേന്ദ്രങ്ങളുടെ ശൃംഖലയും ആരംഭിച്ചു
.എന്‍ എക്സ് 50, ഇസഡ് ആക്സിസ് 38 യു എന്നിവ വ്യവസായ മേഖലയില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുമെന്നും കൂടുതല്‍ കാര്യക്ഷമതയും ലാഭവും കൈവരിക്കാന്‍ ഞങ്ങളുടെ ഉപഭോക്താക്കളെ സഹായിക്കുമെന്നും ഉറപ്പുണ്ട്.’ ടാറ്റ ഹിറ്റാച്ചിയുടെ മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ സിദ്ധാര്‍ത്ഥ് ചതുര്‍വേദി പറഞ്ഞു.
126 1 minute read