കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വയനാട്ടിലെത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ചേരും. കളക്ടറേറ്റില്‍ രാവിലെ 11.30-നാണ് യോഗം നടക്കുക. ദുരന്തമേഖലയില്‍ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാര്‍, ജില്ലയിലെ എം.എല്‍.എ.മാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ രാവിലെ 10.3ന് ഉദ്യോഗസ്ഥരുടെ യോഗം നടക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും ഇരുവരും സന്ദര്‍ശിക്കും.
വയനാട് ഉരുള്‍പൊട്ടലില്‍ രക്ഷാദൗത്യം മൂന്നാം ദിനത്തിലേക്ക്. ചൂരല്‍മലയിലും മുണ്ടക്കൈയിലും തിരച്ചില്‍ ആരംഭിച്ചു. ഇന്നത്തെ തെരച്ചില്‍ യന്ത്രസഹായത്തോടെയാണ് നടക്കുക. ബെയ്ലി പാലം നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ രക്ഷാദൗത്യത്തിന് കൂടുതല്‍ വേഗം കൈവരിക്കും. ഇതുവരെ ദൗത്യമേഖലയില്‍ 15 ഹിറ്റാച്ചികള്‍ എത്തിയിട്ടുണ്ട്.
58 Less than a minute