BREAKINGINTERNATIONALNATIONAL

വൈറ്റ് ഗോള്‍ഡ്, രത്‌നവും വജ്രവും; ഐ.പി.എല്‍ ലേലത്തിന് നിത അംബാനി ധരിച്ച വാച്ചിന്റെ വില ഒരു കോടിക്ക് മേല്‍

കഴിഞ്ഞ ദിവസമാണ് ജിദ്ദയില്‍ ഐപിഎല്‍ ലേലം നടന്നത്. മുംബൈ ഇന്ത്യന്‍സിന്റെ ഉടമയായ നിത അംബാനിയും ലേലത്തില്‍ പങ്കെടുത്തിരുന്നു. നേവി ബ്ലൂ കളറിലുള്ള സ്യൂട്ട് ഡ്രസ്സ് ധരിച്ചെത്തിയ നിതയുടെ ലുക്ക് സോഷ്യല്‍ മീഡിയ ചര്‍ച്ചയാകുകയും ചെയ്തു. നിത അംബാനി ധരിച്ച വാച്ചായിരുന്നു പ്രധാന ആകര്‍ഷണം.
റോളക്സിന്റെ 18 കാരറ്റ് വൈറ്റ് ഗോള്‍ഡ് വാച്ചായിരുന്നു നിത ധരിച്ചത്. ഡേ ഡേറ്റ് എന്ന സീരിസിലുള്ള വാച്ചിന്റെ വില കേട്ട് ഞെട്ടുകയാണ് സോഷ്യല്‍ മീഡിയ. ഇന്ത്യന്‍ ഹൊറോളജി എന്ന പേജ് ഈ വാച്ചിന്റെ വില ലിസ്റ്റ് ചെയ്തിരിക്കുന്നത് 1.05 കോടി എന്നാണ്.
ആഡംബര വാച്ച് നിര്‍മിച്ചിരിക്കുന്നത് 18 കാരറ്റ് സ്വര്‍ണം കൊണ്ടാണ്. വാച്ചിന് മുകളില്‍ വജ്രങ്ങളും രത്നങ്ങളുമാണ് പതിപ്പിച്ചിരിക്കുന്നത്. മഴവില്‍ നിറത്തിലുള്ള രത്നക്കല്ലുകള്‍ വാച്ചിന് അമൂല്യമായ ലുക്ക് നല്‍കുന്നു. മെക്കാനിക്കല്‍ സെല്‍ഫ് വൈന്‍ഡിങ് മൂവ്മെന്റും ഇതിനുണ്ട്.
സ്വിസ് വാച്ച് ബ്രാന്‍ഡായ റോളക്സ് ജനീവ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. വില്‍സ്ഡോര്‍ഫ്, അര്‍ധ സഹോദരനായ ആല്‍ഫ്രഡ് ഡേവിസ് എന്നിവര്‍ ചേര്‍ന്ന് 1905ലാണ് റോളക്സ് കമ്പനി സ്ഥാപിച്ചത്.

Related Articles

Back to top button