കൊച്ചി: സംസ്ഥാനത്തെ വലിയ സാമ്പത്തികത്തട്ടിപ്പുകളിലൊന്നായ ഹൈറിച്ച് കേസിൽ ഒ.ടി.ടി.യിലൂടെ ഒഴുകിയെത്തിയത് 1673.09 കോടി രൂപ. ഹൈറിച്ച് സോഫ്റ്റ്വേർ കൈകാര്യംചെയ്തിരുന്ന കൊച്ചിയിലെ ജിപ്ര ബിസിനസ് സൊലൂഷൻസിന്റെ ക്ലൗഡ് സെർവർ ഡേറ്റയിൽനിന്നാണ് ഇതുകണ്ടെത്തിയത്. വിവിധ ബാങ്കുകളിലെ 13 അക്കൗണ്ടുകൾവഴിയാണ് പണം ഹൈറിച്ചിലേക്ക് എത്തിയതെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. ഒട്ടേറെ സിനിമാനിർമാതാക്കളെ ലാഭത്തിന്റെ 50 ശതമാനം വാഗ്ദാനംചെയ്ത് ഹൈറിച്ച് ഉടമകൾ വഞ്ചിച്ചതായും വ്യക്തമായി. ഹൈറിച്ച് ഓൺലൈൻ ഷോപ്പി ഉടമ കെ.ഡി. പ്രതാപൻ അറസ്റ്റിലായിരുന്നു. ഭാര്യ ശ്രീനാ പ്രതാപനെ ഉടൻ അറസ്റ്റുചെയ്യുമെന്നാണ് സൂചന.
82 Less than a minute