രസകരമായ അനേകം കാഴ്ചകള്‍ നാം സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഫാഷനുകളും ഇപ്പോള്‍ നമ്മുടെ കണ്‍മുന്നിലുണ്ട്. എന്തായാലും, യുഎസ്സില്‍ നിന്നുള്ള അതുപോലൊരു രസകരമായ കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
അരിസഞ്ചിയുമെടുത്ത് ഇന്ന് നമ്മള്‍ അടുത്ത കടയില്‍ വരെ പോകുന്നുണ്ടാകില്ല അല്ലേ? പകരം കുറച്ചുകൂടി നല്ല ഏതെങ്കിലും സഞ്ചി എടുക്കാനായിരിക്കും ശ്രമം. സൂപ്പര്‍ മാര്‍ക്കറ്റില്‍ അരിസഞ്ചിയുമായി പോകുമോ? എവിടെ? എന്നാല്‍, അങ്ങ് യുഎസ്സില്‍ ഒരു യുവതി അങ്ങനെ ഒരു സഞ്ചിയുമെടുത്ത് സലൂണില്‍ തന്നെ പോയി. ആ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, ഈ റൈസ് ബാ?ഗുകള്‍ അത്ര നിസ്സാരക്കാരല്ല കേട്ടോ. പല വിലയില്‍ റോയല്‍ ബസുമതി റൈസ് ബാഗുകള്‍ ഇന്ന് ലഭ്യമാണ്.
ഇന്‍സ്റ്റാഗ്രാം യൂസറായ അമാന്‍ഡ ജോണ്‍ മംഗലത്തിലാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു യുവതി ബസുമതി റൈസ് ബാ?ഗുമായി സലൂണില്‍ ചെന്നിരിക്കുകയാണ്. നല്ല മോഡേണ്‍ ഔട്ട്‌ലുക്കിലാണ് യുവതിയുള്ളത്.
‘അമേരിക്കയിലെ ഇപ്പോഴത്തെ ട്രെന്‍ഡ് എന്താണെന്ന് നിങ്ങള്‍ കാണണം. നിങ്ങള്‍ക്കാവട്ടെ അത് എളുപ്പത്തില്‍ ലഭിക്കും. ഈ ട്രെന്‍ഡ് കുറഞ്ഞ വിലയ്ക്ക് തന്നെ ഇന്ത്യയില്‍ എളുപ്പത്തില്‍ ലഭിക്കും’ എന്നും അമാന്‍ഡ വീഡിയോയുടെ കാപ്ഷനില്‍ കുറിച്ചിട്ടുണ്ട്.
അമാന്‍ഡ പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ ഒരു യുവതി ബസുമതി റൈസ് ബാ?ഗും തോളിലിട്ട് സലൂണില്‍ നില്‍ക്കുന്ന ചിത്രം കാണാം. നിരവധിപ്പേരാണ് രസകരമായ കമന്റുകള്‍ ഈ വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. ‘ബസുമതി അരിയുടെ ബാഗുണ്ടാവുമ്പോള്‍ ആര്‍ക്ക് വേണം ഗൂച്ചി ബാഗ്’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘ഒടുവില്‍, ഗ്ലോബല്‍ ഫാഷനില്‍ തരംഗം സൃഷ്ടിക്കാന്‍ ഒരു ഇന്ത്യന്‍ കയറ്റുമതി ഇതാ!’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
321 1 minute read