BREAKINGKERALA
Trending

‘ആനയില്ലെങ്കില്‍ ആചാരം മുടങ്ങുമോ? നിശ്ചിത അകലപരിധി ഗൈഡ് ലൈന്‍ ആളുകളുടെ സുരക്ഷ കൂടി പരിഗണിച്ച്’: ഹൈക്കോടതി

കൊച്ചി: ആന എഴുന്നള്ളപ്പില്‍ കര്‍ശന നിലപാടുമായി ഹൈക്കോടതി. മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിച്ചെ മതിയാകൂവെന്ന് കോടതി. ആനകളെ ഉപയോഗിക്കുന്നത് ആചാരത്തിന്റെ ഭാഗമല്ലെന്നും ഹൈക്കോടതി. 15 ആനകളെ എഴുന്നള്ളിക്കണമെന്നത് ആചാരമാണോയെന്ന് തൃതൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രം ഭാരവാഹികളോട് കോടതി ചോദിച്ചു.
ദൂര പരിധി പാലിച്ചാല്‍ 9 ആനളെ മാത്രമെ എഴുന്നള്ളിക്കാനാകൂവെന്ന് ക്ഷേത്ര ഭാരവാഹികള്‍ കോടതിയെ അറിയിച്ചു. എങ്കില്‍ 9 ആനകളുടെ എഴുന്നള്ളത്തുമായി മുന്നോട്ടു പോയിക്കൂടെയെന്ന് കോടതി ചോദിച്ചു. ജനങ്ങളുടെ സുരക്ഷ കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. മാര്‍?ഗ നിര്‍ദേശങ്ങള്‍ പാലിച്ചേ മതിയാകൂവെന്ന് ഹൈക്കോടതി പറഞ്ഞു.
ആന ഇല്ലെങ്കില്‍ ആചാരങ്ങള്‍ മുടങ്ങുമോയെന്നും ആന ഇല്ലെങ്കില്‍ ഹിന്ദു മതം ഇല്ലാതാവുമോയെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലം വേണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപെടുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞു. ആന പ്രേമികള്‍ ചങ്ങലയില്‍ ബന്ധനസ്ഥനായ ആനകളെ കണ്ടാണോ ആസ്വദിക്കുന്നതെന്ന് കോടതി പരിഹസിച്ചു. നാട്ടാനകളുടെ കുറവ് സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇന്നലെയും ആന എഴുന്നള്ളത്തുമായി ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ല.അനിവാര്യമായ ആചാരമല്ലെങ്കില്‍ ഉത്സവങ്ങള്‍ക്ക് ആന എഴുന്നള്ളിപ്പ് തുടരാനാവില്ല. ഒരുകാര്യം ഏറെ കാലമായി സംഭവിക്കുന്നതുകൊണ്ട് മാത്രം അനിവാര്യമായ മതാചാരമാകില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എഴുന്നള്ളിപ്പിന് ആനകള്‍ തമ്മിലുള്ള മൂന്ന് മീറ്റര്‍ അകലം കര്‍ശനമായിത്തന്നെ പാലിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു.

Related Articles

Back to top button