BREAKINGKERALA
Trending

ആനയെഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങള്‍; ദേവസ്വങ്ങള്‍ക്ക് ആശ്വാസം, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ദില്ലി: ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളില്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കികൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും നിലവിലെ സുപ്രീം കോടതി പുറത്തിറക്കിയ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ആനയെഴുന്നള്ളിപ്പ് നടത്താമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ശൂന്യതയില്‍ നിന്ന് ഉത്തരവിറക്കാനാകില്ലെന്ന് ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ ദേവസ്വങ്ങള്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.
കേസില്‍ സംസ്ഥാന സര്‍ക്കാരിനും ആന ഉടമസ്ഥരുടെ സംഘടനകള്‍ക്ക് അടക്കം നോട്ടീസ് സുപ്രീം കോടതി നോട്ടീസ് നല്‍കി. ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജി യിലാണ് എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കിയത്. ജനുവരി അഞ്ചിന് നടക്കുന്ന ചടങ്ങുകള്‍ക്ക് ഉത്തരവ് ബാധകമാകില്ല.
ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പുറത്തിറക്കിയ മാര്‍ദനിര്‍ദേശങ്ങളാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ആചാരവും മൃഗങ്ങളുടെ അവകാശവും ഒന്നിച്ച് കൊണ്ടുപോകുകയാണ് കോടതി ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് നാഗരത്‌ന അഭിപ്രായപ്പെട്ടു. നിയമങ്ങള്‍ പാലിച്ച് അല്ലേ പൂരം അടക്കം നടക്കുന്നതെന്ന് കോടതി ചോദിച്ചു. കേസില്‍ ദേവസ്വങ്ങള്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, അഭിഭാഷകരായ എം ആര്‍ അഭിലാഷ് , മഹേഷ് ശങ്കര്‍ സുഭന്‍ എന്നിവര്‍ ഹാജരായി.

Related Articles

Back to top button