BREAKINGKERALA

ആലപ്പുഴയില്‍ തെരുവുനായ വയോധികയെ കടിച്ചുകൊന്നു, മുഖമാകെ കടിയേറ്റ നിലയില്‍

ആലപ്പുഴ : ആറാട്ടുപുഴയില്‍ തെരുവുനായ ആക്രമണത്തില്‍ വയോധികയ്ക്ക് ദാരുണാന്ത്യം. തകഴി അരയന്‍ചിറ സ്വദേശി കാര്‍ത്ത്യായനി (88)യെ ആണ് തെരുവ് നായ കടിച്ചു കൊന്നത്. വൈകിട്ട് നാലരയോടെയാണ് സംഭവമുണ്ടായത്.
മകന്‍ പ്രകാശന്റെ വീട്ടിലെത്തിയതായിരുന്നു കാര്‍ത്ത്യായനി. മകനും ചെറു മക്കളും പുറത്ത് പോയ സമയത്താണ് തെരുവ് നായ ആക്രമണമുണ്ടായത്. വീട്ടില്‍ മകന്റെ ഭാര്യ ഉണ്ടായിരുന്നു. ഇവര്‍ കാണുമ്പോഴേക്കും നായ കാര്‍ത്ത്യായനിയമ്മയെ കടിച്ചുകുടഞ്ഞിരുന്നുവെന്നാണ് പറയുന്നത്. മുഖംമുഴുവന്‍ ചോരയുമായി കാര്‍ത്ത്യായനി അമ്മ മുറ്റത്ത് വീണ് കിടക്കുന്നത് കണ്ടത്. മുഖമാകെ നായ കടിച്ചെടുത്ത നിലയിലാണ്. കണ്ണുകളും നഷ്ടപെട്ടു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്ഥലത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

Related Articles

Back to top button