BREAKINGKERALA

ഇടതുസര്‍ക്കാറിന്റെ ഐശ്വര്യം എന്‍ഡിഎ, ഞാന്‍ എല്‍ഡിഎഫ് നിലപാട് ശരിയെന്ന് കരുതുന്ന ആള്‍: വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പ് ഫലം ഭരണ വിലയിരുത്തലായി കാണാന്‍ കഴിയില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. താന്‍ ഇപ്പോഴും എല്‍ഡിഎഫിന്റെ നിലപാട് ശരിയാണെന്ന് കരുതുന്നയാളാണ്. ഇടതു സര്‍ക്കാറിന്റെ ഐശ്വര്യമാണ് എന്‍ഡിഎ എന്നും കരുതുന്നു. എന്‍ഡിഎ മുന്നണിയില്‍ പാര്‍ട്ടികള്‍ തമ്മില്‍ കൂട്ടയടിയാണ്. യുഡിഎഫ് തന്നെ ജയിലില്‍ അടക്കാനാണ് നോക്കിയിട്ടുള്ളതെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

വഖഫ് വിഷയത്തില്‍ സര്‍ക്കാര്‍ ഒരു വിഭാഗത്തിന് അനുകൂലമായി നില്‍ക്കുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിനെ തെറ്റ് പറയാന്‍ കഴിയില്ല. മതാധിപത്യ നിലപാട് സ്വീകരിക്കുന്നതായും പണാധിപത്യ നിലപാട് സ്വീകരിക്കുന്നതായും ആക്ഷേപം ഉയര്‍ന്നു വരും. ജുഡീഷ്യല്‍ കമ്മിഷന്‍ ഒന്നിനും ശാശ്വതമായ പരിഹാരമല്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

Related Articles

Back to top button