ദില്ലി: ഇന്ത്യയോട് പ്രതികാര നടപടി തുടര്‍ന്ന് കാനഡ. വിദ്യാര്‍ഥികള്‍ക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ സംവിധാനം അവസാനിപ്പിച്ചു. ഇന്ത്യയുള്‍പ്പടെ 13 രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള എസ്ഡി എസ് വിസ സംവിധാനമാണ് നിര്‍ത്തലാക്കിയത്. ഒരു രാജ്യത്തിനും പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നാണ് കാനഡയുടെ ന്യായം.
ചൈന, ഇന്ത്യ, മൊറോക്കോ, പാകിസ്ഥാന്‍ തുടങ്ങി 14 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ അപേക്ഷാ പ്രക്രിയ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ 2018-ല്‍ പദ്ധതി ആരംഭിച്ചത്.
ഇന്ത്യ, ആന്റിഗ്വ, ബാര്‍ബുഡ, ബ്രസീല്‍, ചൈന, കൊളംബിയ, കോസ്റ്ററിക്ക, മൊറോക്കോ, പാകിസ്ഥാന്‍, പെറു, ഫിലിപ്പീന്‍സ്, സെനഗല്‍, സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രനേഡൈന്‍സ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, വിയറ്റ്‌നാം എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായിരുന്നു പദ്ധതി പ്രയോജനപ്പെട്ടിരുന്നത്.
63 Less than a minute