BREAKINGKERALA
Trending

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറായ പെണ്‍കുട്ടിയുടെ മരണം: ആണ്‍സുഹൃത്ത് അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ പെണ്‍കുട്ടിയുടെ മരണത്തില്‍, സുഹൃത്ത് അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി ബിനോയ് ആണ് അറസ്റ്റിലായത്. സുഹൃത്തിന്റെ മാനസിക പീഡനം ആത്മഹത്യയ്ക്ക് കാരണമായെന്ന കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് നടപടി. ആത്മഹത്യാപ്രേരണയ്ക്കൊപ്പം പോക്സോ വകുപ്പുകള്‍ കൂടി ചുമത്തി
പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ തുടക്കം മുതല്‍ ആരോപണം നീണ്ടത് നെടുമങ്ങാട് സ്വദേശി ബിനോയിയുടെ നേര്‍ക്കായിരുന്നു. ഇതിനെ തുടര്‍ന്നാണ് പൂജപ്പുര പൊലീസ് ബിനോയിയെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തത്. ആത്മഹത്യക്ക് കാരണം സൈബര്‍ ആക്രമണമല്ല, ബിനോയിയുടെ പീഡനമാണെന്ന് കുടുംബം പരാതി കൂടി നല്‍കിയതോടെ ബിനോയിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 21കാരനായ ബിനോയിയും ഇന്‍സ്റ്റഗ്രാം താരമാണ്. ആത്മഹത്യ പ്രേരണ, പോക്സോ അടക്കമുള്ള വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. പെണ്‍കുട്ടിയുമായി ഏറെ കാലം അടുപ്പം ഉണ്ടായിരുന്നു ബിനോയിയ്ക്ക്. ബന്ധം അവസാനിപ്പിച്ചതോടെ പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്.
പ്രതിയുടെ മൊബൈല്‍ ഫോണടക്കം ഇനി വിശദമായ പരിശോധന നടത്തേണ്ടതുണ്ട്. സൈബറിടത്തില്‍ അധിക്ഷേപം നടന്നിട്ടില്ലെന്നാണ് നിലവില്‍ കുടുംബം പറയുന്നത്. എങ്കിലും പ്രത്യേക സൈബര്‍ സംഘം ആ വശവും പരിശോധിക്കുന്നുണ്ട്. കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ബിനോയിയുടെ സുഹൃത്തക്കളുടെയും മൊഴി എടുത്തേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button