ഗുരുതരമായ പരുക്കിനെ തുടർന്ന് ഉമാ തോമസ് എംഎൽഎയെ വെന്റിലേറ്ററിലേക്ക് മാറ്റി. കൊച്ചി റിനൈ മെഡിസിറ്റിയിലാണ് എംഎൽഎ ചികിത്സയിൽ കഴിയുന്നത്. ഇന്ന് വൈകീട്ട് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ആർട്ട് മാഗസിൻ ആയ മൃദംഗ വിഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു അപകടം.ഉമ തോമസ് എംഎൽഎ വീണത് ഇരുപതടിയോളം ഉയരത്തിൽ നിന്നാണ്. തലയടിച്ച് മുന്നിലേക്കാണ് വീണത്. മുറിവിൽ നിന്ന് രക്തം വാർന്നുപോയിട്ടുണ്ട്. ആംബുലൻസിലേക്ക് കയറ്റുമ്പോൾ തന്നെ രക്തം വാർന്നിരുന്നു. ഇരിക്കാൻ ശ്രമിക്കുന്നതിനിടെ താത്കാലിക ബാരിക്കേഡിൽ പിടിച്ച് ഇരുന്നതാണ് അപകടത്തിന് കാരണമായത്. സേഫ്റ്റി ഗാർഡുമാർ ഇല്ലായിരുന്നു. വേദിയ്ക്ക് മുന്നിൽ ബാരിക്കേഡായി വെച്ചിരുന്നത് താത്കാലികമായി കെട്ടിയ റിബൺ ആയിരുന്നു.അടിയന്തിര ശാസ്ത്രക്രിയയുടെ ആവശ്യം നിലവിൽ ഇല്ലെന്നും എംഎൽഎ സൂക്ഷ്മ നിരീക്ഷണത്തിലാണ് ഇപ്പോൾ തുടരുന്നെതെന്നും, ചെസ്റ്റിൽ രക്തം കട്ടപിടിച്ചിരിക്കുന്നതിനാൽ ഒരു ട്യൂബിട്ട് അത് വലിച്ചെടുക്കേണ്ടി വരും. 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം ബാക്കി കാര്യങ്ങൾ അറിയാൻ സാധിക്കുമെന്നും ഉമ തോമസിനെ ചികില്സിക്കുന്ന ഡോക്ടർമാർ വ്യക്തമാക്കി.
116 Less than a minute