BREAKINGKERALA

എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസ്; ജാമ്യം റദ്ദാക്കിയ പ്രതികള്‍ ഒളിവില്‍, ജാമ്യക്കാര്‍ക്ക് നോട്ടീസ്

ആലപ്പുഴ: എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികള്‍ ഒളിവില്‍. പ്രതികള്‍ ഇന്ന് കോടതിയില്‍ കീഴടങ്ങാന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഹാജരായില്ല. പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ത്, അതുല്‍, ധനേഷ് എന്നിവരുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ആലപ്പുഴ അഡീ. സെഷന്‍സ് കോടതി വീണ്ടും വാറണ്ട് പുറപ്പെടുവിച്ചു. കീഴടങ്ങാത്ത പ്രതികളുടെ ജാമ്യക്കാര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. അതേസമയം, കേസ് ജനുവരി 7 ന് വീണ്ടും പരിഗണിക്കും.

Related Articles

Back to top button