NEWSBREAKINGKERALA

എ വിജയരാഘവന്‍ മാടമ്പിതരത്തിന്റെ മാസ്റ്റര്‍ പീസ്; വിമര്‍ശിച്ച് ദീപിക

സിപിഎം പൊളിറ്റ് ബ്യൂറോംഗം എ വിജയരാഘവനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സി.ബി.സി മുഖപത്രം ദീപിക. പൊതുവഴി അടച്ച് സ്റ്റേജ് കിട്ടിയതില്‍ വിജയരാഘവന്റെ ന്യായീകരണം പരാജയഭാഷ്യമെന്നാണ് വിമര്‍ശനം. എ വിജയരാഘവന്‍ മാടമ്പിതരത്തിന്റെ മാസ്റ്റര്‍ പീസെന്നും ദീപിക ആഞ്ഞടിച്ചു.സിപിഐഎം കുന്നംകുളം ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ ആയിരുന്നു എ വിജയരാഘവന്റെ വിവാദ പരാമര്‍ശം. പരാമര്‍ശത്തിന് പിന്നാലെ നിരവധി പ്രതികരണങ്ങളും ഉണ്ടായി . ഈ സാഹചര്യത്തിലാണ് വിജയരാഘവനെതിരെ കെസിബിസി മുഖപത്രമായ ദീപികയുടെ വിമര്‍ശനം. പൊതുജനം വേണമെങ്കില്‍ സഹിക്കുകയോ മരിക്കുകയോ ഒക്കെ ചെയ്‌തോട്ടെ എന്ന ധാര്‍ഷ്ട്യമാണ് വിജയരാഘവന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. മാടമ്പിത്തരത്തിന്റെ മാസ്റ്റര്‍ പീസ് ആണ് വിജയരാഘവനെന്നും ദീപിക വിമര്‍ശിക്കുന്നു.

പൊതുജന സേവകന്‍ എന്ന അടിക്കുറിപ്പ് സ്വന്തം പേരിന്റെ കൂടെ കൂട്ടിക്കൊണ്ടു നടക്കുന്നവര്‍ പൊതു മര്യാദ ലംഘിക്കുന്നു , കുന്നംകുളത്തെ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വന്ന വിജയരാഘവന്‍ കാറില്‍ അല്ലേ വന്നത്, രാഷ്ട്രീയക്കാരന്റെ മേലങ്കി അലങ്കാരത്തിന് ധരിക്കുന്നത് ആകാം , അഹങ്കാരത്തിന് ആവരുത് , പൊതുവഴി സ്റ്റേജ് കെട്ടാനുള്ളതാണെന്നും നിയമസഭാ മേശപ്പുറീ നൃത്തമാടാനുള്ളതാണെന്നും കരുതുന്നവരുടെ രാഷ്ട്രീയ മനസ്സ് പൊതുസമൂഹം തിരിച്ചറിയണം, അധികാരം തന്ന ജനങ്ങളെ ‘ വെല്ലുവിളിക്കുന്ന സമീപനം സ്വീകരിക്കുന്നു തുടങ്ങി രൂക്ഷമായ വിമര്‍ശനമാണ് ദീപിക മുഖപത്രത്തില്‍ എ വിജയരാഘവന്‍ എതിരെയുള്ളത്. മാടമ്പിത്തരം തുടര്‍ന്നാല്‍ ജനങ്ങള്‍ തന്നെ മറുപടി നല്‍കുമെന്നതാണ് കെസിബിസി മുഖപത്രം അഭിപ്രായപ്പെടുന്നത്.

 

Related Articles

Back to top button