സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എല്ലാ കാലത്തും ലോകത്ത് എല്ലായിടത്തും ഉണ്ടായിട്ടുണ്ട്. അത് പലതരത്തിലാകാം. ശാരീരികമായി അക്രമിക്കുന്നത് മാത്രമല്ല സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, അവരെ ഭീഷണിപ്പെടുത്തുക, തൊഴില്‍ ചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കുക, അധികാരമുപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്തുക എല്ലാം അതില്‍ പെടും. ഇത്തരം അതിക്രമങ്ങളുടെയും ചൂഷണങ്ങളുടെയും കാര്യത്തില്‍ എല്ലാ മേഖലയിലുള്ള പുരുഷന്മാരെയും കാണാം. അതുപോലെ, ഒരധ്യാപകന്‍ അധ്യാപികയോട് മോശമായി സംസാരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
വീഡിയോ വൈറലായി മാറിയതോടെ വലിയ വിമര്‍ശനമാണ് അധ്യാപകനെതിരെ ഉയര്‍ന്നിരിക്കുന്നത്. സംഭവം നടന്നത് ഉത്തര്‍ പ്രദേശിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വീഡിയോയില്‍ കാണുന്നത് ഒരു അധ്യാപകനെയാണ്. ഒരു അധ്യാപിക ഒപ്പിടാന്‍ വന്നതാണ് എന്നാണ് വീഡിയോ കാണുമ്പോള്‍ മനസിലാകുന്നത്. അധ്യാപകന്‍ ഇവരോട് പറയുന്നത് ഒപ്പിടാന്‍ സമ്മതിക്കാം. പക്ഷേ, അതിന് ഒരു കണ്ടീഷനുണ്ട് എന്നാണ്. എന്താണ് അത് എന്ന് ചോദിക്കുമ്പോള്‍ പറയുന്നത് അയാളുടെ കവിളത്ത് ഉമ്മ കൊടുക്കണം എന്നാണ്.
തന്റെ കണ്ടീഷന്‍ അം?ഗീകരിച്ചാല്‍ പല കാര്യങ്ങളും എളുപ്പമാവും എന്നും ഇയാള്‍ അധ്യാപികയോട് പറയുന്നുണ്ട്. എന്നാല്‍, ഉമ്മ കൊടുക്കണം എന്ന് പറഞ്ഞു കേട്ടതോടെ അധ്യാപിക പ്രതികരിക്കുന്നുണ്ട്. താന്‍ ഒരിക്കലും ഈ ഉപാധി അംഗീകരിക്കില്ല എന്നും ഇതൊന്നും ശരിയല്ല എന്നുമാണ് അധ്യാപിക അധ്യാപകനോട് പറയുന്നത്. മറുപടിയായി അയാള്‍ ചിരിക്കുന്നത് കാണാം.
വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്. ഇത് വലിയ ചര്‍ച്ചയ്ക്കും വിമര്‍ശനത്തിനും ഒക്കെ വഴിവെച്ചു. ഈ അധ്യാപകനെ എത്രയും പെട്ടെന്ന് തന്നെ ജോലിയില്‍ നിന്നും പിരിച്ചു വിടണമെന്നും അയാള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ തന്നെ എടുക്കണമെന്നും ആളുകള്‍ ആവശ്യപ്പെട്ടു.
74 1 minute read