എരുമേലി: 108 വയസുള്ള വയോധിക കടന്നലുകളുടെ കുത്തേറ്റ് മരിച്ചു. പാക്കാനം കാവനാല്‍ കുഞ്ഞുപെണ്ണ് നാരായണനാണ് മരിച്ചത്. മകള്‍ ഉള്‍പ്പെടെ മൂന്നുപേരെ ആശുപത്രിയി പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവമുണ്ടായത്. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയോടെയാണ് കുഞ്ഞുപെണ്ണ് മരിച്ചത്.
പരിക്കേറ്റ മകള്‍ കെ.എന്‍. തങ്കമ്മ (80), വീട്ടിലെ സഹായി ജോയി (75), അയല്‍വാസി ശിവദര്‍ശന്‍ (24) എന്നിവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തങ്കമ്മയുട നില ഗുരുതരമാണ്.
51 Less than a minute