KERALABREAKINGNEWS
Trending

കണ്ണൂരിൽ കോൺഗ്രസ് ഓഫീസ് അക്രമിച്ച കേസ്; ഒരാൾ അറസ്റ്റിൽ

കണ്ണൂർ പിണറായിൽ കോൺഗ്രസ് ഓഫീസ് അക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വെണ്ടുട്ടായി കനാൽക്കര സ്വദേശി വിബിൻ രാജാണ് അറസ്റ്റിലായത്. വേണ്ടുട്ടായിയിലെ കോൺഗ്രസ് ഓഫീസാണ് ആക്രമിക്കപ്പെട്ടത്. സിസിടിവി ക്യാമറകൾ അടിച്ചു തകർത്ത നിലയിലായിരുന്നു. ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസായിരുന്നു ആക്രമിച്ചത്.പ്രിയദർശിനി സ്മാരക മന്ദിരം ആൻഡ് സിവി കുഞ്ഞിക്കണ്ണൻ സ്മാരക റീഡിങ് റൂം കെട്ടിടമാണ് ശനിയാഴ്ച പുലർച്ചെ തകർത്ത്. ജനൽച്ചില്ലുകൾ തകർത്ത് വാതിലിന് തീയിട്ടിരുന്നു. എന്നാൽ തീ കാര്യമായി പടർന്നില്ല. ഉദ്ഘാടനത്തോടനുബന്ധിച്ച് കെട്ടിയ തോരണങ്ങളും നശിപ്പിച്ച നിലയിലായിരുന്നു. സംഭവത്തിന് പിന്നിൽ സിപിഐഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

Related Articles

Back to top button