BREAKINGKERALA

കത്ത് വിവാദത്തിന് ശേഷം കെ മുരളീധരന്‍ ഇന്ന് പാലക്കാട്ട്; രാഹുലിന്റെ ബുള്ളറ്റ് ബൈക്ക് റാലി പ്രചാരണം കോട്ടമൈതാനത്ത്

പാലക്കാട്: ഡിസിസിയുടെ കത്ത് വിവാദത്തിന് ശേഷം കെ മുരളീധരന്‍ ഇന്ന് പാലക്കാട് പ്രചാരണത്തിന് എത്തും. വൈകിട്ട് അഞ്ച് മണിക്ക് മേപ്പറമ്പിലെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ മുരളീധരന്‍ പ്രസംഗിക്കും. രാവിലെ 7 മണിക്ക് കോട്ടമൈതാനത്ത് നിന്ന് ബുള്ളറ്റ് ബൈക്ക് റാലിയിലൂടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണം ആരംഭിക്കും. എന്‍ഡിഎയുടെ പ്രചാരണത്തിനായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പാലക്കാട്ട് എത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും മണ്ഡലത്തില്‍ തുടരുകയാണ്. ഷാര്‍ജയില്‍ നിന്ന് തിരിച്ചെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിനും ഇന്ന് രാവിലെ പ്രചാരണത്തിനിറങ്ങും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ജില്ലയില്‍ തുടരുകയാണ്.

Related Articles

Back to top button