BREAKINGKERALA

കളമശേരി മെഡിക്കല്‍ കോളേജിലെ 39 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സുപ്രീം കോടതി ഉത്തരവ്

കൊച്ചി: കളമശേരി സഹകരണ മെഡിക്കല്‍ കോളേജില്‍ താത്കാലിക ജീവനക്കാരായി പ്രവേശിച്ച ഒരു ഡോക്ടറെയും 38 നഴ്‌സുമാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരപ്പെടുത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടു. 2024 ഡിസംബര്‍ 15 ന് ഇവരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്ഥിരപ്പെടുത്തി ഉത്തരവിറക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. സീനിയോറിറ്റിക്ക് മുന്‍കാല പ്രാബല്യം ഇല്ലെങ്കിലും പെന്‍ഷന്‍ കണക്കാക്കാന്‍ 2016 മുതല്‍ ഉള്ള ഇവരുടെ സര്‍വീസ് കണക്കാക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
നാല് ആഴ്ചയ്ക്കുള്ളില്‍ നിയമന ഉത്തരവിറക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, എന്‍.കെ സിംഗ് എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. പിഎസ്സി മുഖേനെ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ചിദംബരേഷ് എതിര്‍ത്തു. താത്കാലികമായി ജോലിയില്‍ പ്രവേശിച്ച നേഴ്സുമാര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ രാകേന്ദ് ബസന്തും, അഭിഭാഷകന്‍ എ കാര്‍ത്തിക്കും ഡോക്ടറിന് വേണ്ടി അഭിഭാഷകന്‍ ഹാരിസ് ബീരാനും ഹാജരായി.

Related Articles

Back to top button