KERALABREAKINGMAGAZINENEWS
Trending

കാട്ടാന ആക്രമണത്തിൽ ഹർത്താലുമായി കോൺഗ്രസ്; കുട്ടമ്പുഴയിൽ 6 മണിക്കൂര്‍ പിന്നിട്ട് പ്രതിഷേധം

കൊച്ചി: കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടമ്പുഴയിലെ പ്രതിഷേധം ആറ് മണിക്കൂർ പിന്നിട്ടു. സംഭവ സ്ഥലത്തേക്ക് എത്തി കളക്ടര്‍ക്കും എംഎൽഎക്കും നേരെ നാട്ടുകാര്‍ രോഷം പ്രകടിപ്പിച്ചു. ഇടയ്ക്ക് മൃതദേഹം മാറ്റാനുള്ള ശ്രമം സംഘര്‍ഷത്തിലേക്കും നയിച്ചു. സോളാര്‍ ഫെൻസിങ് ജോലികൾ നാളെ തന്നെ തുടങ്ങണമെന്നും, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുക, ധനസഹായം ഇന്ന് തന്നെ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നാട്ടുകാര്‍ മുന്നോട്ടുവച്ചത്. ഉദ്യോഗസ്ഥരും നാട്ടുകാരുമായി ചര്‍ച്ചകൾ പുരോഗമിക്കുകയാണ്.

അതേസമയം, സംഭവത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കോതമംഗലം എംഎൽഎ മാത്യു കുഴൽനാടൻ രംഗത്ത് വന്നു. സ്ഥലത്ത് സോളാർ ഫെൻസിങ് വൈകാനുണ്ടായ കാരണം അന്വേഷിക്കുമെന്ന് പറഞ്ഞ മന്ത്രി ജനത്തിൻ്റെ ഉത്ക‌ണ്‌ഠ പരിഹരിക്കാൻ ഉന്നത ഉദ്യോഗസ്ഥരെ അങ്ങോട്ട് അയക്കുമെന്നും പറഞ്ഞു.

 

കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയാണ് കോതമംഗലം എംഎൽഎ മാത്യു കുഴൽനാടൻ രംഗത്ത് വന്നത്. ഈ വിഷയങ്ങൾ സംസ്ഥാന സർക്കാരിന് മുന്നിൽ പലപ്പോഴായി പറഞ്ഞിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഫെൻസിങ് പൂർത്തിയാക്കുകയോ ആർആർടിയെ അയക്കുകയോ ചെയ്തില്ല. സർക്കാരിൻ്റെയും വനം വകുപ്പിൻ്റെയും വൻ പരാജയമാണിത്. അലസതയും അലംഭാവവുമാണ് വീണ്ടും മരണമുണ്ടാകാൻ കാരണം. ഉത്തരവാദിത്തപ്പെട്ടവർ വന്ന് ഉറപ്പ് നൽകാതെ മൃതദേഹം ഇവിടെ നിന്ന് എടുത്ത് മാറ്റാൻ സമ്മതിക്കില്ല. കോതമംഗലത്തും കുട്ടമ്പുഴയിലും നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത എംഎൽഎ, നാളെ വൈകിട്ട് കോതമംഗലത്ത് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പറഞ്ഞു.

Related Articles

Back to top button