കയ്റോ: ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ 35 പേർ കൂടി കൊല്ലപ്പെട്ടു. ഗാസയിൽ ഉടനടി വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ ജനറൽ അസംബ്ലി പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ആക്രമണം. സ്ത്രീകളും കുട്ടികളുമടക്കം 35 പേരോളം വ്യാമാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മധ്യഗാസയിൽ നിസുറത്ത് അഭ്യാർത്ഥി ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്. ഒരു ബ്ലോക്ക് മുഴുവനും ബോംബിങ്ങിൽ തകർന്നു. ക്യാംപിലെ ഒരു വീട്ടിൽ മാത്രം 15 പേരാണ് കൊല്ലപ്പെട്ടത്.തെക്കൻഗാസയിലെ റഫയിൽ 13 പേർ കൊല്ലപ്പെട്ടിട്ടിണ്ട്. 84ൽ അധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിരവധി പേരെ കാണാതാതായും ഗാസയിലെ സർക്കാർ വാർത്താ ഏജൻസി അറിയിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തിൽ അഭയാർത്ഥി ക്യാംപ് നാമാവശേഷമായി. ആശുപത്രികളിൽ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും വാർത്താ ഏജൻസി അറിയിച്ചു.ഗാസയിൽ നിരുപാധിക അടിയന്ത്ര വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ ജനറൽ അസംബ്ലി ബുധനാഴ്ച പ്രമേയം പാസാക്കിയിരുന്നു. ഇന്ത്യയടക്കം 158 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചിരുന്നു. ഇസ്രയേലും യുഎസുമടക്കം എട്ട് രാജ്യങ്ങൾ പ്രമേയത്ത് എതിർത്തു. 13 രാജ്യങ്ങൾ വിട്ടു നിന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേൽ ഗാസയിൽ അപ്രതീക്ഷിത വ്യോമാക്രമണം നടത്തിയത്.
73 Less than a minute