കുളത്തൂപ്പുഴ: കൊല്ലത്ത് മൂന്നര വയസുകാരിയോട് പിതാവിന്റെ സഹോദരന്റെ കണ്ണില്ലാത്ത ക്രൂരത. ആറുമാസത്തിനിടെ യുവാവ് കുഞ്ഞിനെ പല തവണ ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിന് പിന്നാലെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. പ്രതിയെ കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടില്‍ അച്ഛനും അമ്മയും ഇല്ലാതിരുന്ന സമയങ്ങളിലായിരുന്നു മൂന്നര വയസുകാരിയെ അച്ഛന്റെ അനുജന്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. ആറു മാസം മുമ്പായിരുന്നു ആദ്യ പീഡനം. പിന്നീട് മാതാപിതാക്കള്‍ ജോലിക്കായും, ആശുപത്രി ആവശ്യങ്ങള്‍ക്കായും ഉള്‍പ്പെടെ പുറത്തു പോയിരുന്ന സമയങ്ങളില്‍ പീഡനം തുടര്‍ന്നു. തുടക്കത്തില്‍ കുട്ടി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നെങ്കിലും ആരും കാര്യമായി എടുത്തില്ല.
അടുത്തിടെ വീണ്ടും ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ചു. തുടര്‍ന്ന് ആശാവര്‍ക്കറെ വീട്ടുകാര്‍ വിവരം അറിയിച്ചു. കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് കുട്ടി നേരിട്ട ക്രൂര പീഡനം പുറത്തറിഞ്ഞത്. പിന്നാലെ കുളത്തൂപ്പുഴ പൊലീസില്‍ പരാതി എത്തി. കുഞ്ഞിന്റെ പിതൃസഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
63 Less than a minute