ഈ സോഷ്യല്‍ മീഡിയ കാലഘട്ടത്തില്‍ പുതുപുതു ട്രെന്‍ഡുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നുണ്ട്. അതില്‍ തന്നെ വിദേശരാജ്യങ്ങളിലുള്ള പല ട്രെന്‍ഡുകളും നമുക്ക് വിശ്വസിക്കാന്‍ പോലും സാധിക്കാത്തവയാണ്. അങ്ങനെ ഒരു ട്രെന്‍ഡാണ് ഇപ്പോള്‍ ചൈനയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മറ്റേണിറ്റി ഷൂട്ട് നടത്താന്‍ ഇഷ്ടപ്പെടുന്നവര്‍ അനേകമുണ്ട് അല്ലേ? എന്നാല്‍, ?ഗര്‍ഭിണികളാണ് ഇങ്ങനെ ഷൂട്ട് നടത്തുന്നത്. പക്ഷേ, ചൈനയില്‍ ഇപ്പോള്‍ ?ഗര്‍ഭിണികളല്ലാത്തവരും മറ്റേണിറ്റി ഷൂട്ട് നടത്തുന്നുണ്ടത്രെ.
അതെങ്ങനെ എന്നല്ലേ? വ്യാജമായി വയര്‍ വച്ച ശേഷമാണ് ഷൂട്ട് നടത്തുന്നത്. ‘സിം?ഗിള്‍ ബട്ട് പ്രെ?ഗ്‌നന്റ്’ എന്ന തരത്തിലുള്ള ഈ പുതിയ ട്രെന്‍ഡ് ചൈനയിലെ പഴയ തലമുറയെ വല്ലാതെ അലോസരപ്പെടുത്തുന്നു എന്നാണ് ഇവിടുത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹുനാന്‍ പ്രവിശ്യയില്‍ നിന്നുള്ള ജെന്‍ സീ ഇന്‍ഫ്‌ലുവന്‍സറായ മെയിസി ഗെഗെ തന്റെ മറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവച്ചതോടെയാണ് ഈ പുതിയ ട്രെന്‍ഡ് ലോകശ്രദ്ധയാകര്‍ഷിച്ചത്. പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ 5.7 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇന്‍ഫ്‌ലുവന്‍സറാണ് ഇവര്‍.
അതില്‍ അവര്‍ വ്യാജമായി വയര്‍ വച്ചിരിക്കുന്നതും ഒരു ?ഗര്‍ഭിണിയെ പോലെ പോസ് ചെയ്യുന്നതുമാണ് കാണാന്‍ സാധിക്കുന്നത്. ഇതിന്റെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോയും മെയിസി പങ്കുവച്ചിട്ടുണ്ട്. അതില്‍, അവളെ ഒരുക്കുന്നതും വ്യാജമായ വയര്‍ വയ്ക്കാന്‍ അവളെ സഹായിക്കുന്നതും ഒക്കെ കാണാം. താന്‍ മെലിഞ്ഞിരിക്കുമ്പോള്‍ തന്നെ ഒരു മറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തി എന്നും മെയിസി പറയുന്നുണ്ട്.
നിരവധിപ്പേരാണ് മെയിസി പങ്കുവച്ച പോസ്റ്റിന് കമന്റുകള്‍ നല്‍കിയത്. താനും ഇതുപോലെ ഫോട്ടോഷൂട്ട് നടത്താന്‍ ആ?ഗ്രഹിക്കുന്നു എന്ന് പറഞ്ഞവരും അനേകമുണ്ടായിരുന്നു. എന്നാല്‍, ചൈനയിലെ തന്നെ മുതിര്‍ന്ന ആളുകള്‍ ഇതിനെ വിമര്‍ശിക്കുകയാണുണ്ടായത്.
അതേസമയം, രാജ്യത്ത് ജനനനിരക്ക് കുറയുന്നതിന്റെയും വിവാഹ നിരക്ക് കുറയുന്നതിന്റെയും പശ്ചാത്തലത്തിലാണ് ഈ പുതിയ ട്രെന്‍ഡിനേയും പലരും നോക്കിക്കാണുന്നത്. പല കാരണങ്ങള്‍ കൊണ്ടും യുവാക്കള്‍ വിവാഹത്തോടും, കുട്ടികളും കുടുംബവുമായി ജീവിക്കുന്നതിനോടും വിമുഖത കാണിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
74 1 minute read