ഇനി മുതല്‍ രാജ്യത്ത് റെയില്‍വേ സ്റ്റേഷനുകളിലും, ട്രെയിനുകളിലും നിന്ന് റീല്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി . സുരക്ഷിതമായ തീവണ്ടി ഗതാഗതത്തിന് ഭീഷണിയും കോച്ചുകള്‍ക്കും റെയില്‍വേ പരിസരത്ത് യാത്രക്കാര്‍ക്കും അസൗകര്യവും ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് റെയില്‍വേയുടെ മുന്നറിയിപ്പ്. ഇത്തരത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ എല്ലാ സോണുകളിലെയും ഉദ്യോഗസ്ഥര്‍ക്ക് ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
റെയില്‍വേ ട്രാക്കുകളിലെയും ഓടുന്ന ട്രെയിനുകളിലെയും സ്റ്റണ്ടുകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിന് പിന്നാലെയാണ് റെയില്‍വേ ബോര്‍ഡിന്റെ ഉത്തരവ്. അടുത്തിടെ സമാനമായ വീഡിയോകള്‍ നിരവധി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
പാളത്തില്‍ സാധനങ്ങള്‍ വെച്ചോ ഓടുന്ന ട്രെയിനില്‍ നിന്ന് കസര്‍ത്ത് കാട്ടിയോ റീല്‍ ചെയ്ത് നൂറുകണക്കിന് റെയില്‍വേ യാത്രക്കാരുടെ ജീവന് അപകടത്തിലാക്കുകയാണ് ഇവര്‍ . സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയില്‍, ആളുകള്‍ സെല്‍ഫിയെടുക്കുന്നതും ട്രെയിനിന് വളരെ അടുത്ത് വരുന്നതും ട്രാക്കിന് അടുത്ത് പോകുന്നതും കാണാം . ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ട്രെയിനിന് എത്ര ദൂരം സഞ്ചരിക്കാന്‍ കഴിയുമെന്ന് അറിയാതെ, വരുമ്പോഴാണ് തീവണ്ടി തട്ടി ജീവന് നഷ്ടപ്പെടുന്നത് – റെയില്‍ വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
44 Less than a minute