തിരുവനന്തപുരം: ആര്‍എസ്എസ് കൂടിക്കാഴ്ചാ വിഷയത്തില്‍ എഡിജിപി എം.ആര്.അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്നു നീക്കണമെന്ന ആവശ്യത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐ. നിയമസഭാ സമ്മേളനം സജീവമാകുന്ന തിങ്കളാഴ്ചയ്ക്കുള്ളില്‍ വിഷയത്തില്‍ തീരുമാനം ഉണ്ടാകണമെന്ന് മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ മന്ത്രി കെ.രാജന് ആവശ്യപ്പെട്ടു. തൃശൂര്‍ പൂരം കലക്കലില്‍ ഡിജിപി നല്കിയ റിപ്പോര്‍ട്ട് തന്നെ എഡിജിപിയെ മാറ്റാന്‍ പര്യാപ്തമാണെന്നും തീരുമാനം അനന്തമായി നീട്ടാന്‍ കഴിയില്ലെന്നും മന്ത്രി അറിയിച്ചു.
അതേസമയം, എഡിജിപി വരുത്തിയ വീഴ്ചകളുടെ വിശദാംശങ്ങള്‍ ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും വിശദമായ റിപ്പോര്ട്ടിന്മേല് നടപടി എടുക്കാമെന്നും മുഖ്യമന്ത്രി മറുപടി നല്കി. എഡിജിപിയെ മാറ്റണമെന്ന പാര്‍ട്ടിയുടെ ആവശ്യം അംഗീകരിക്കപ്പെടുക തന്നെ ചെയ്യുമെന്ന് സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചിരുന്നു.
66 Less than a minute