ഹൈദരാബാദ്: തെലങ്കാനയില്‍ മയോണൈസ് നിരോധിച്ച് ഉത്തരവിറക്കി ഭക്ഷ്യസുരക്ഷാ വിഭാഗം. ഒരു വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മയോണൈസുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധയുണ്ടായതിനെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ആശങ്കകള്‍ കണക്കിലെടുത്താണ് മുട്ട അടങ്ങിയ മയോന്നൈസ് നിരോധിച്ചിരിക്കുന്നത്.
മയോണൈസ് ഉല്‍പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ചാണ് ഉത്തരവിട്ടിരിക്കുന്നത്. ഇന്ന് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. ഭക്ഷ്യ ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുമെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു. ഹൈദരാബാദില്‍ നിന്നും മോമോസ് കഴിച്ച ഒരാള്‍ മരിക്കുകയും 15 പേര്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടി.
ഹൈദരാബാദിലെ വഴിയോരക്കടയില്‍ നിന്ന് പഴകിയ മോമോ കഴിച്ച് 33കാരിയാണ് മരിച്ചത്. രേഷ്മ ബീഗവും പെണ്‍മക്കളും വെള്ളിയാഴ്ചയാണ് ഖൈരതാബാദിലെ ഒരു തെരുവ് കച്ചവടക്കാരന്റെ കടയില്‍ നിന്ന് മോമോസ് കഴിച്ചത്. ഒരു മണിക്കൂര്‍ കഴിഞ്ഞ് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയും ഞായറാഴ്ച പുലര്‍ച്ചെ മരിക്കുകയുമായിരുന്നു, മക്കള്‍ രണ്ടുപേരും ചികിത്സയിലാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ഷവര്‍മ ഔട്ട്ലെറ്റില്‍ സമാനമായ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സംസ്ഥാനത്ത് ഉടനീളം ആരോ?ഗ്യ വകുപ്പ് ഉദ്യോ?ഗസ്ഥര്‍ ഹോട്ടലുകളില്‍ പരിശോധന നടത്തയിയിരുന്നു.
60 Less than a minute