BREAKINGKERALA

തോട്ടപ്പുഴശ്ശേരിയില്‍ സി പിഎം അംഗങ്ങള്‍ വിപ്പ് ലംഘിച്ചു, ബിജെപി പിന്തുണച്ച വിമത സിപിഎം പ്രസിഡന്റ് പു റത്ത്

പത്തനംതിട്ട: തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും സിപിഎം വിമതന്‍ പുറത്ത്. ഇടത് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ത്തെ എതിര്‍ത്ത് വോട്ട് ചെയ്യാനായിരുന്നു സിപിഎം വിപ്പ്. ബ്രാഞ്ച് സെക്രട്ടറി അടക്കം സിപിഎം വിപ്പ് ലംഘിച്ചു.. ഇടത് അംഗങ്ങള്‍ക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസിന്റെ മൂന്നു പ്രതിനിധികള്‍.വോട്ട് ചെയ്തു. ബ്രാഞ്ച് സെക്രട്ടറി റന്‍സിന്‍, ലോക്കല്‍ കമ്മിറ്റി അംഗം കൃഷ്ണകുമാര്‍, സിപിഎം അംഗങ്ങളായ സിസിലി,റീന തോമസ് എന്നിവരാണ് വിപ്പ് ലംഘിച്ചത് . സിപിഎം പ്രതിനിധികളില്‍ അജിത വിട്ടുനിന്നു.. ബിജെപി പിന്തുണ നേടി ഭരിച്ച സിപിഎം വിമതന്‍ ബിനോയ് ആണ് പുറത്തായത്.ആവിശ്വാസ നോട്ടീസില്‍ ഒപ്പുവെച്ച നാല് സിപിഎം അംഗങ്ങളും 3 കോണ്‍ഗ്രസ് അംഗങ്ങളും ചര്‍ച്ചയ്ക്ക് എത്തിയിരുന്നു
പാര്‍ട്ടി വിപ്പു ലംഘിച്ചതില്‍ സങ്കടമുണ്ടെന്നും പാര്‍ട്ടിയിലെ ചില കീടങ്ങളാണ് ഇതിനു കാരണമെന്നും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പഞ്ചായത്തംഘവുമായ – റന്‍സിന്‍ കെ രാജന്‍ പറഞ്ഞു.സിപിഎം നടപടി സ്വീകരിക്കാന്‍ തയ്യാറെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button