തിരുവനന്തപുരം: സമൂഹ്യമാധ്യമങ്ങളിലൂടെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ പരസ്യവിമർശനം നടത്തിയതിന് എൻ പ്രശാന്ത് ഐഎഎസിന് ചാർജ് മെമ്മോ നൽകി. സസ്പെൻഷനിൽ ആയ ശേഷവും മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിനും വിമർശനമുണ്ട്.
അഡീഷണൽ ചീഫ് സെക്രട്ടറി ഡോ ജയതിലകിന് നേരെയായിരുന്നു എൻ പ്രശാന്ത് പരസ്യവിമർശനം ഉന്നയിച്ചത്. മാതൃഭൂമി പത്രത്തിൽ തനിക്കെതിരെ വന്ന റിപ്പോർട്ടിന് പിന്നാലെയാണ് പ്രശാന്ത് ജയതിലകിനെതിരെ രംഗത്ത് വന്നത്. പ്രശാന്തിനെതിരെ ഇതിനിടെ മുൻമന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ എൻ പ്രശാന്തിനെ സർക്കാർ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.