BREAKINGKERALANEWS
Trending

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; തനിക്ക് ഒഴിച്ച് എല്ലാവര്‍ക്കും ചുമതല കൊടുത്തിരുന്നു; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ എംഎല്‍എ

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ എംഎല്‍എ. തനിക്ക് ഒഴിച്ച് എല്ലാവര്‍ക്കും ചുമതല കൊടുത്തിരുന്നുവെന്നും തനിക്ക് തരാതിരുന്നതിന് എന്താണ് കാരണമെന്ന് അറിയില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇപ്പോള്‍ ഇതേക്കുറിച്ച് കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ചര്‍ച്ചയ്ക്ക് തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.പുനഃസംഘടനയില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം ഉണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.വൈദ്യുതി യൂണിറ്റിന് വില കൂട്ടിയതുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. ദീര്‍ഘകാല കരാറില്‍ നിന്ന് രക്ഷപ്പെടാന്‍ കമ്പനികളെ സഹായിക്കുകയാണോ സര്‍ക്കാര്‍ ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. സര്‍ക്കാരിന് നഷ്ടം വരുന്ന രീതിയിലാണ് ചെയ്തിരിക്കുന്നതെന്നും ഈ രീതിയില്‍ പോകാന്‍ സാധിക്കില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Related Articles

Back to top button