പാലക്കാട്: പാലക്കാട് തേങ്കുറിശ്ശിയില്‍ സിപിഎമ്മില്‍ കൂട്ടരാജി.കുഴല്‍മന്ദം മുന്‍ ഏരിയാ കമ്മറ്റി അംഗം വിജയന്‍ ഉള്‍പ്പെടെ 4 പേരാണ് രാജി വെച്ചത്. ഇവര്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പാര്‍ട്ടി വിടുന്നവര്‍ക്ക് സ്വീകരണം നല്‍കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. കൊഴിഞ്ഞാംപാറയ്ക്കു പിന്നാലെ ഏരിയ സമ്മേളനത്തിനിടെയാണ് കുഴല്‍മന്ദത്തും സി പി എമ്മില്‍ പൊട്ടിത്തെറിയുണ്ടായത്.
സി പി എം കുഴല്‍മന്ദം ഏരിയ സമ്മേളനം നടക്കുന്നതിനിടെയാണ് മുന്‍ ഭാരവാഹികളുടെ പാര്‍ട്ടി വിടല്‍. കുഴല്‍മന്ദം മുന്‍ ഏരിയ കമ്മിറ്റി അംഗവും മഞ്ഞളൂ4 ലോക്കല്‍ കമ്മിറ്റിയംഗവുമായിരുന്ന എം വിജയന്റെ നേതൃത്വത്തിലാണ് നാല് നേതാക്കള്‍ പാര്‍ട്ടിവിടുന്നത്. മഞ്ഞളൂ4 ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന വി. വിജയന്‍, ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹികളായ ബി. രാഹുല്‍, സതീഷ് കുമാ4 എന്നിവരാണ് പാ4ട്ടിവിടുന്നത്.
2019 ല്‍ പാര്‍ട്ടി ഏരിയ സമ്മേളനത്തില്‍ വിജയനെ ഉള്‍പ്പെടുത്തിയില്ല. ഇതിനു പിന്നാലെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള പാല്‍ സൊസൈറ്റിയിലെ ക്രമക്കേട് ആരോപണവും വന്നു. ഇക്കഴിഞ്ഞ ബ്രാഞ്ച് സമ്മേളനത്തിലും ഉള്‍പ്പെടുത്താതെ വന്നതോടെയാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്ന് നേതാക്കള്‍ വ്യക്തമാക്കി.
നാളെ തേങ്കുറുശ്ശി മണ്ഡലം പൊതുയോഗത്തില്‍ ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍ ഇവര്‍ക്ക് അംഗത്വം നല്‍കും. അതേ സമയം വിജയനൊപ്പം കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രഖ്യാപിച്ച സി പി എം പടിഞ്ഞാറെ വെട്ടുകാട് ബ്രാഞ്ച് കമ്മറ്റിയംഗം എം. ലെനിന്‍ ബി ജെ പിയില്‍ ചേര്‍ന്നു. നാളെ സ്വീകരണം ഒരുക്കാന്‍ കോണ്‍ഗ്രസ് സ്ഥപിച്ച ഫ്‌ളക്ലസ് ബോര്‍ഡുകളിലും ലെനിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയായിരുന്നു ചുവടുമാറ്റം.
58 1 minute read