BREAKINGKERALA
Trending

പുന്നമടക്കായലില്‍ ഇന്ന് ആവേശപ്പോര്: എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ മാറ്റുരക്കാന്‍ 72 കളിവള്ളങ്ങള്‍

ആലപ്പുഴ: വയനാട് ദുരന്തത്തെ തുടര്‍ന്ന് ആണ് മാറ്റിവെച്ച എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. ഓഗസ്റ്റ് 10ന് നടക്കേണ്ട വള്ളംകളി ഒന്നര മാസത്തോളം വൈകി നടത്തുന്നത്. 19 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 72 കളിവള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. രാവിലെ പതിനൊന്നു മണി മുതല്‍ ചെറുവള്ളങ്ങളുടെ മത്സരം തുടങ്ങും. ഉച്ചക്ക് ശേഷമാണു ചുണ്ടന്‍ വള്ളങ്ങളുടെ മത്സരങ്ങള്‍. അഞ്ച് ഹീറ്റ്‌സുകളിലായാണ് ചുണ്ടന്‍വള്ളങ്ങളുടെ മത്സരം. തുടര്‍ച്ചയായ അഞ്ചാം വിജയത്തിനായാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് എത്തുന്നത്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വള്ളംകളി ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button