കോഴിക്കോട്: ‘കേരളപ്പെണ്‍കവികള്‍’ – ‘ദ വിമെന്‍ പോയറ്റ്‌സ് ഫോറം ഓഫ് കേരള’യുടെ സാഹിത്യോത്സവമായ ‘പോയറ്റ ഫെസ്റ്റ് 2024’ -ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വേദിയൊരുങ്ങുന്നു. ഒക്ടോ. 25,26 തീയതികളില്‍ നടത്തപ്പെടുന്ന സാംസ്‌കാരികോത്സവത്തില്‍ സാഹിത്യ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നു. മുഖ്യ പ്രഭാഷകര്‍ ഫൗസിയ ഫാത്തിമ (സംവിധായിക ) , സുകീര്‍ത്ത റാണി ( തമിഴ് കവി)എന്നിവരാണ്. ‘സര്‍ഗാത്മകത, സ്വാതന്ത്ര്യം, സമൂഹം’ എന്ന മുഖ്യവിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളില്‍ ഡോ. മാളവിക ബിന്നി , ആശാലത, ഡോ കവിതാ ബാലകൃഷ്ണന്‍, എം ആര്‍ രേണുകുമാര്‍ , ആര്‍. രാജഗോപാല്‍ , പി . എന്‍ . ഗോപീകൃഷ്ണന്‍,ലീല സന്തോഷ്, സാറാ ഹുസൈന്‍, ഡോ എം. ബി. മനോജ്, ഡോ. കെ. എസ്. മാധവന്‍, തുടങ്ങി സാംസ്‌കാരിക രംഗത്തെ ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. സ്ത്രീ സര്‍ഗാത്മകതുടെ സ്വാതന്ത്രേ്യാത്സവമായി ആഘോഷിക്കപ്പെടുന്ന പോയറ്റ ഫെസ്റ്റിന്റെ മൂന്നാം ഭാഗമാണിത്. പോയറ്റഫെസ്റ്റില്‍ കവിതാവതരണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊപ്പം പ്രശസ്ത ബാവുല്‍ സംഗീതജ്ഞയായ ശാന്തിപ്രിയ പങ്കെടുക്കുന്ന ബാവുല്‍ സംഗീതപരിപാടിയുമുണ്ടായിരിക്കുന്നതാണ്.
60 Less than a minute