വാഷിംഗ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും തിരിച്ചെത്താനായി മാര്‍ച്ച് അവസാനം വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് നാസ. നേരത്തെ നിശ്ചയിച്ച പ്രകാരം ഇരുവരും ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തില്‍ ജൂണില്‍ ഐ എസ് എസില്‍ എത്തി ഭ്രമണപഥത്തിലെ ലബോറട്ടറിയില്‍ എട്ട് ദിവസം ചെലവഴിക്കേണ്ടതായിരുന്നു. എന്നാല്‍ പറക്കലിനിടെ സ്റ്റാര്‍ലൈനറിന്റെ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തില്‍ സാങ്കേതിക തകരാര്‍ വന്ന സാഹചര്യത്തിലാണ് പദ്ധതിയില്‍ മാറ്റം വരുത്തിയത്.
ഇതോടെ യാത്രികര്‍ക്ക് ഇനിയും 3 മാസത്തോളം കാത്തിരിപ്പാണ് മുന്നിലുള്ളത്. അതേ സമയം ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറില്‍ ക്രിസ്തുമസ് ആഘോഷങ്ങളും പൊടിപൊടിക്കുകയാണ്. സാന്റാ തൊപ്പി ധരിച്ച സുനിതാ വില്യംസും ബുച്ച് വില്‍മോറും ഉളള ചിത്രം നാസ തന്നെ എക്‌സിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബഹിരാകാശ നിലയത്ത് നിന്ന് ഹാം റേഡിയോയിലൂടെ സംസാരിക്കുന്നതിനിടെയുള്ള ചിത്രങ്ങളാണ് കാണാനാകുന്നത്.
61 Less than a minute