BREAKINGKERALA

ബലാത്സംഗ കേസ്; മോണ്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ട് എറണാകുളം പോക്‌സോ കോടതി

കൊച്ചി: ബലാത്സഗംഗ കേസില്‍ മോണ്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു. എറണാകുളം പോക്‌സോ കോടതിയുടേതാണ് വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ്. മോണ്‍സന്റെ മാനേജരായി ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്നായിരുന്നു കേസ്.
മോണ്‍സണ്‍ പ്രതിയായ രണ്ടാം പോക്‌സോ കേസിലും വെറുതെ വിട്ടിരുന്നു. പെരുമ്പാവൂര്‍ പോക്‌സോ കോടതിയുടേതായിരുന്നു വിധി. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. മോന്‍സണ്‍ മാവുങ്കലിന്റെ മാനേജറായിരുന്നു ഒന്നാം പ്രതിയായ ജോഷി. മോന്‍സണ്‍ മാവുങ്കലിനെതിരെ പ്രേരണകുറ്റമാണ് ചുമത്തിയിരുന്നത്. മോന്‍സണ്‍ മാവുങ്കലിനെ ശിക്ഷിച്ച പോക്‌സോ കേസിലെ അതേ പരാതിക്കാരി തന്നെയാണ് ഈ കേസിലും പരാതി നല്‍കിയത്. പുരാവസ്തു തട്ടിപ്പുകളടക്കം 16 കേസുകളാണ് മോന്‍സണിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുളളത്.

Related Articles

Back to top button