BREAKINGENTERTAINMENT

ഭക്ഷണം കഴിക്കുന്നത് ബൗളില്‍, അത്താഴം ഏഴുമണിക്ക്; പതിവായി യോഗയും- സൗന്ദര്യ രഹസ്യം പങ്കുവെച്ച് മലൈക

51-ാം വയസ്സിലും ബോളിവുഡ്ഡിലെ സൂപ്പര്‍ ഹോട്ട് ശരീരത്തിനുടമയാണ് നടി മലൈക അറോറ. കൃത്യമായ ആഹാരനിന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയുമാണ് താരം തന്റെ ശരീരസൗന്ദര്യം സംരക്ഷിക്കുന്നത്. യോഗചെയ്യുന്നതിന്റെയും മറ്റും ചിത്രങ്ങള്‍ ആരാധകര്‍ക്കു വേണ്ടി അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുമുണ്ട്.
ഇപ്പോഴിതാ, ഭക്ഷണം അമിതമായി കഴിക്കാതിരിക്കാന്‍ താന്‍ പിന്തുടരുന്ന തന്ത്രം കള്‍ളി ടെയ്ല്‍സിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് മലൈക. ഞാന്‍ പ്ലേറ്റില്‍ ഭക്ഷണം കഴിക്കുന്നത് അപൂര്‍വമാണ്. എല്ലായ്പ്പോഴും ബൗളില്‍ എടുത്താണ് കഴിക്കാറ്. കാരണം എനിക്കറിയാം, ഞാന്‍ എത്രമാത്രം ഭക്ഷണം കഴിക്കേണ്ടതുണ്ടെന്ന്. അത്ര ഭക്ഷണമേ ഞാന്‍ കഴിക്കേണ്ടതുള്ളൂവെന്നും അതില്‍ കൂടുതല്‍ വേണ്ടതില്ലെന്നും എനിക്കറിയാം, മലൈക പറയുന്നു. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിജപ്പെടുത്താന്‍ പ്ലേറ്റിനെക്കാള്‍ നല്ലത് ബൗള്‍ ആണെന്നതിനാലാണ് ഇങ്ങനെ ഭക്ഷണം കഴിക്കുന്നത്.
തന്റെ ഭക്ഷണ-ആരോഗ്യ രീതികളേക്കുറിച്ചും മലൈക അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇഞ്ചി, മഞ്ഞള്‍, ജീരകം-അയമോദകം ഇവയിലൊന്ന് ചേര്‍ത്ത വെള്ളം, അല്ലെങ്കില്‍ ചൂടുവെള്ളമോ നാരങ്ങാവെള്ളമോ രാവിലെ കുടിക്കുന്ന പതിവുണ്ട്. ശേഷം യോഗ ചെയ്യും. ദിനചര്യകളില്‍ മാറ്റംവരുത്തുന്ന പതിവില്ല. മുട്ട, പോഹ, ദോശ, ഇഡ്ഡലി, പറാത്ത അങ്ങനെ പ്രഭാതഭക്ഷണങ്ങളില്‍ വ്യത്യാസമുണ്ടാകാറുണ്ടെങ്കിലും ഗുണകരമായതേ കഴിക്കാറുള്ളൂ. ഉച്ചഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റ് ഉള്‍പ്പെടുത്തും. വൈകുന്നേരം ഏഴുമണിക്ക് അത്താഴം കഴിക്കും. ശേഷം അടുത്തദിവസം വരെ ഒന്നും കഴിക്കില്ല, തന്റെ ഭക്ഷണ-ആരോഗ്യ രഹസ്യങ്ങള്‍ മലൈക പങ്കുവെക്കുന്നു.
പ്ലേറ്റ് നിറച്ച് ഭക്ഷണം കഴിക്കുന്നതിനെക്കാള്‍ സമീകൃത ആഹാരം ബൗളില്‍ എടുത്തു കഴിക്കുന്നത് നല്ല രീതിയാണെന്ന് ഡയറ്റീഷ്യന്മാരും അഭിപ്രായപ്പെടുന്നു. പ്ലേറ്റിനെ അപേക്ഷിച്ച് വലിപ്പം കുറവായതിനാല്‍ ബൗളില്‍ ഉള്‍ക്കൊള്ളുന്ന ഭക്ഷണത്തിന്റെ അളവും കുറവായിരിക്കും. ഇത് അമിതമായി ഭക്ഷണം തടയും. മാത്രമല്ല, ബൗളില്‍ ഭക്ഷണം കഴിക്കുന്നതിന് ഇരുകൈകളും ഉപയോഗിക്കേണ്ടതായി വരും. ഇത് ഭക്ഷണം കഴിക്കല്‍ കുറച്ചുകൂടി ആസ്വാദ്യകരമായ സംഗതിയാക്കി മാറ്റുമെന്നും വിലയിരുത്തപ്പെടുന്നു.

Related Articles

Back to top button