പൂനെ: ഭക്ഷണം നിഷേധിച്ചെന്നാരോപിച്ച് ഹോട്ടല്‍ ലോറി ഉപയോ?ഗിച്ച് ഇടിച്ച് തകര്‍ത്ത് ട്രക്ക് ഡ്രൈവര്‍. പുനെയിലാണ് സംഭവം. ഇയാള്‍ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹിംഗന്‍?ഗാവിലെ ?ഗോകുല്‍ എന്ന ഹോട്ടലാണ് ഇയാള്‍ തകര്‍ത്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്ത കാറും ഇയാള്‍ തകര്‍ത്തു. ഹോട്ടലിന് സമീപത്തുനിന്ന ആളുകള്‍ വീഡിയോ പകര്‍ത്തി. വീഡിയോയില്‍, ഇയാള്‍ ഹോട്ടല്‍ കെട്ടിടത്തിലേക്ക് അയാള്‍ തന്റെ ട്രക്ക് ആവര്‍ത്തിച്ച് ഇടിക്കുന്നത് കാണാം. സോലാപൂരില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന ട്രക്കാണ് അക്രമണം അഴിച്ചുവിട്ടത്. ഹോട്ടലുടമ ഭക്ഷണം നല്‍കാന്‍ വിസമ്മതിച്ചതോടെ പ്രകോപിതനായ ഡ്രൈവര്‍ ട്രക്കിലേക്ക് തിരിച്ചുകയറി ഹോട്ടലിന് നേരെ ഓടിച്ചുവരുകയായിരുന്നു. ഡ്രൈവറെ തടയാന്‍ ചിലര്‍ ട്രക്കിന് നേരെ കല്ലെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
58 Less than a minute