BREAKINGINTERNATIONAL

ഭര്‍ത്താവിന്റെ വഴി വിട്ട് ബന്ധങ്ങള്‍ അറിയുന്നത് മരണശേഷം, ചിതാഭസ്മം തിന്ന് കലിപ്പടക്കി എഴുത്തുകാരി

ടൊറന്റോ: ഭര്‍ത്താവിന്റെ അവിഹിത ബന്ധങ്ങളേക്കുറിച്ച് അയാളുടെ മരണം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം അറിയേണ്ടി വരുമ്പോള്‍ എങ്ങനെയാവും പ്രതികരിക്കുക. അത്തരമൊരു വിചിത്ര അനുഭവത്തേക്കുറിച്ചാണ് കനേഡിയന്‍ എഴുത്തുകാരി ജസീക്കാ വെയ്റ്റ് ആത്മകഥയില്‍ വിശദമാക്കിയത്. ജസീക്കയുടെ ആത്മകഥയായ എ വിഡോസ് ഗൈഡ് ടു ഡെഡ് ബാസ്റ്റാര്‍ഡ്‌സ് എന്ന ആത്മകഥയില്‍ ഭര്‍ത്താവിന്റെ അവിഹിത ബന്ധം അറിഞ്ഞപ്പോഴുള്ള വിഷമം മറി കടക്കാന്‍ ചിതാഭസ്മം വളര്‍ത്തുനായ കാഷ്ഠത്തിനൊപ്പം കുഴിച്ചിട്ടു. അതിന് ശേഷവും ക്രൂരമായി വഞ്ചിക്കപ്പെട്ടതിന്റെ വേദന മാറാതെ വന്നതോടെ ചിതാഭസ്മത്തിന്റെ ഒരു ഭാഗം കഴിച്ചതായാണ് എഴുത്തുകാരി വിശദമാക്കുന്നത്.
2015ല്‍ ജോലി സംബന്ധമായ യാത്രയ്ക്കിടയിലാണ് ജെസീക്കയുടെ ഭര്‍ത്താവ് സീന്‍ മരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിന്റെ ഐ പാഡ് നോക്കുമ്പോഴാണ് വഴിവിട്ട ബന്ധങ്ങളുടെ ചിത്രങ്ങള്‍ അടക്കമുള്ള വിവരം ജസീക്കയ്ക്ക് ലഭിക്കുന്നത്. മറ്റൊരു ആവശ്യത്തിനായി ഭര്‍ത്താവിന്റെ ബ്രൌസിംഗ് ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് ഭര്‍ത്താവിന്റെ അവിഹിത ബന്ധങ്ങളേക്കുറിച്ചുള്ള സൂചനകള്‍ ജെസീക്കയ്ക്ക് ലഭിക്കുന്നത്. ഭര്‍ത്താവിന്റെ രഹസ്യ ജീവിതം എഴുത്തുകാരിക്ക് താങ്ങാനാവാത്ത ആഘാതമായിരുന്നു സൃഷ്ടിച്ചത്.
മാസങ്ങളോളം സൂചനകളേ പിന്തുടര്‍ന്നുള്ള അന്വേഷണത്തില്‍ ജോലി സംബന്ധമായ യാത്രകള്‍ എന്ന പേരില്‍ അടക്കം നടന്ന വഞ്ചനയുടെ മറ്റ് വിവരങ്ങള്‍ക്ക് ഇവര്‍ക്ക് ലഭിക്കുകയായിരുന്നു. അമിതമായ ദേഷ്യം തോന്നിയെങ്കിലും അത് പ്രകടിപ്പിക്കാനോ ചോദിക്കേണ്ടതോ ആയ ആള്‍ ഇല്ലാത്ത അവസ്ഥയിലാണ് ഭര്‍ത്താവിന്റെ ചിതാ ഭസ്മം എഴുത്തുകാരി ശ്രദ്ധിക്കുന്നത്.
ചിതാഭസ്മം തന്റെ വളര്‍ത്തുനായയുടെ വിസര്‍ജ്യത്തിനൊപ്പം കുഴിച്ചിട്ട് തിരികെ എത്തിയിട്ടും മനസിന് ശാന്തത കൈവരാതെ വന്നതോടെയാണ് ചിതാഭസ്മം കുറച്ച് കുറച്ചായി കഴിച്ചതെന്ന് ഇവര്‍ ആത്മകഥയില്‍ വിശദമാക്കുന്നത്.
ബേക്കിംഗ് പൌഡറിന് സമാനമായ രുചിയായിരുന്നു ചിതാഭസ്മത്തിന് അനുഭവപ്പെട്ടതെന്നും ഉപ്പിനേക്കാള്‍ തരി നിറഞ്ഞതായിരുന്നു ചിതാഭസ്മമെന്നുമാണ് ഇത് കഴിച്ച അനുഭവത്തേക്കുറിച്ച് എഴുത്തുകാരി വിശദമാക്കുന്നത്.

Related Articles

Back to top button