പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും അതുപോലെ മറ്റ് ജീവികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ കൂടിവരികയാണ്. പല രാജ്യത്തും അതിനെതിരെ ശക്തമായ നിയമങ്ങള്‍ തന്നെ നിലവിലുണ്ട്. എന്നിരുന്നാലും, എല്ലാ ആളുകളും നിയമം പാലിക്കുന്നവരല്ലല്ലോ. പലരും ക്രൂരമായ കുറ്റകൃത്യങ്ങള്‍ തന്നെ ചെയ്യാറുണ്ട്. അങ്ങനെയൊരു വാര്‍ത്തയാണ് ന്യൂജേഴ്സിയില്‍ നിന്നും വരുന്നത്. കടല്‍ക്കാക്കയുടെ തലയറുത്തയാള്‍ അറസ്റ്റിലായി.
യുവാവിന്റെ നടപടിയില്‍ വലിയ പ്രതിഷേധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ന്യൂജേഴ്സിയിലെ വൈല്‍ഡ്വുഡിലുള്ള മോറേസ് പിയറില്‍ ജൂലൈ 6 -നാണ് സംഭവം നടന്നത്. സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് 29 -കാരനായ ഫ്രാങ്ക്‌ലിന്‍ സീ?ഗ്ലറിനെതിരെ കേസെടുത്തത്. ജീവികള്‍ക്കെതിരെയുള്ള കുറ്റകൃത്യത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് നോര്‍ത്ത് വൈല്‍ഡ്വുഡ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് ഒരു പ്രസ്താവനയില്‍ പറഞ്ഞത്.
തന്റെ മകളുടെ പാത്രത്തില്‍ നിന്നും ഫ്രഞ്ച് ഫ്രൈസ് കൊത്തിയെടുത്തതില്‍ അരിശം വന്നാണത്രെ ഇയാള്‍ ഈ ക്രൂരകൃത്യം ചെയ്തത്. അധികം വൈകാതെ തന്നെ സോഷ്യല്‍ മീഡിയയില്‍ ഈ വിഷയത്തെ ചൊല്ലി വലിയ ചര്‍ച്ചയും വിവാദങ്ങളും ഉണ്ടായി. നിരവധിപ്പേരാണ് ഇയാളുടെ പ്രവൃത്തിയില്‍ രോഷം പ്രകടിപ്പിച്ചത്.
ഒരാള്‍ കുറിച്ചത്, ശരിക്കും ഈ മനുഷ്യര്‍ക്കൊക്കെ എന്താണ് പ്രശ്‌നം എന്നാണ്. ഈ യുവാവ് സമൂഹത്തിന് തന്നെ അപകടകാരിയാണല്ലോ എന്നാണ് അയാള്‍ ചോദിച്ചത്. മറ്റൊരാള്‍ കുറിച്ചത്, ‘സിഡ്‌നിയിലെ സര്‍ക്കുലര്‍ ക്വെയ്നില്‍ വച്ച് ഒരു കടല്‍ക്കാക്ക എന്റെ മുഖത്ത് നിന്ന് റീഡിം?ഗ് ഗ്ലാസുകള്‍ തട്ടിയെടുത്തു. എന്റെ കയ്യിലുള്ള മക്കാസ് ചിപ്സ് കാരണമായിരുന്നു അത്. ഒടുവില്‍ എന്റെ കണ്ണട ഓപ്പറ ഹൗസിലാണ് അതുപേക്ഷിച്ചത്. ഭാഗ്യവശാല്‍ തുറമുഖത്തായിരുന്നില്ല. പക്ഷേ, എനിക്കൊരിക്കലും അതിനെ ഉപദ്രവിക്കാന്‍ തോന്നിയിട്ടില്ല. ദൈവമേ, ഇത് ഭയങ്കര മനുഷ്യന്‍ തന്നെ’ എന്നാണ്.
87 1 minute read