പ്രിയപ്പെട്ട ഒരാള്‍ വേര്‍പിരിഞ്ഞതിന്റെ വേദനയായിരിക്കും മരണാനന്തര ചടങ്ങുകളില്‍ നിറഞ്ഞുനില്‍ക്കുക. അതുകൊണ്ടുതന്നെ ആഘോഷങ്ങളേക്കുറിച്ചൊന്നും ആ സമയത്ത് ആര്‍ക്കും ആലോചിക്കാന്‍ പോലുമാകില്ല. എന്നാല്‍, മരിച്ചയാള്‍ക്ക് ആഘോഷപൂര്‍ണമായ ഒരു മരണാനന്തര ചടങ്ങാണ് ഇഷ്ടമെങ്കിലോ? തമിഴ്നാട്ടിലെ മധുര ജില്ലയില്‍ മരണാനന്തര ചടങ്ങ് ആഘോഷപൂര്‍വം കൊണ്ടാടിയതിന്റെ വാര്‍ത്തയാണ് കൗതുകം ജനിപ്പിക്കുന്നത്.
96-കാരിയും ഉസലംപെട്ടി സ്വദേശിയുമായ നാഗമ്മാളിന്റെ മരണനാന്തര ചടങ്ങുകളാണ് ബന്ധുക്കള്‍ ചേര്‍ന്ന് ആഘോഷമാക്കിയത്. നാഗമ്മാളിന്റെ തന്നെ ആഗ്രഹപ്രകാരമായിരുന്നു ഇത്. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മരണനാന്തര ചടങ്ങുകള്‍ പാട്ടും ഡാന്‍സുമൊക്കെയായി കളറാക്കണമെന്ന ആഗ്രഹം നാഗമ്മാള്‍ കുടുംബത്തെ അറിയിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ നാഗമ്മാള്‍ മരിക്കുകയും ചെയ്തു.
തുടര്‍ന്ന് മരണാനന്തര ചടങ്ങുകള്‍ പാട്ടും നൃത്തവുമൊക്കെയായി ബന്ധുക്കള്‍ ആഘോഷിക്കുകയായിരുന്നു. സ്ത്രീകള്‍ നാടോടിനൃത്തമായ കുമ്മിയാണ് അവതരിപ്പിച്ചത്. കുടുംബത്തിലെ പ്രായം കുറഞ്ഞ അംഗങ്ങളും അവരുടേതായ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഗ്രാമത്തിലെ മറ്റു കുടുംബങ്ങളില്‍നിന്നുള്ളവരും ചടങ്ങില്‍ പങ്കാളികളായി. കലാപരിപാടികള്‍ക്ക് ശേഷം ശോകഗാനങ്ങള്‍ കേള്‍പ്പിച്ചു. അങ്ങനെ പ്രിയപ്പെട്ട നാഗമ്മാളിനെ അവര്‍ സന്തോഷത്തോടെ പറഞ്ഞയച്ചു.
അമ്പലത്തിലെ പൂജാരിയായ പരമാതദേവറാണ് നാഗമ്മാളിന്റെ ഭര്‍ത്താവ്. രണ്ട് ആണ്‍മക്കളും നാല് പെണ്‍മക്കളും പേരക്കുട്ടികളും അടങ്ങുന്നതാണ് നാഗമ്മാളിന്റെ കുടുംബം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു നാഗമ്മാളിന്റെ അന്ത്യം.
59 Less than a minute