UncategorizedKERALANEWS

മുണ്ടക്കൈയിൽ റഡാർ പരിശോധനയിൽ ജീവൻ്റെ സാന്നിധ്യമെന്ന് സൂചന

മുണ്ടക്കൈയിൽ റഡാർ പരിശോധനയിൽ ജീവൻ്റെ സാന്നിധ്യം കണ്ടെത്തി. മണ്ണിനടിയിൽ മനുഷ്യ സാന്നിധ്യം കണ്ടെത്താനാൻ നടത്തിയ പരിശോധനയിൽ രണ്ട് തവണയാണ് സിഗ്നൽ ലഭിച്ചത്. റഡാർ പരിശോധനയിൽ ലഭിച്ചത് ശ്വാസത്തിന്റെ സിഗ്നലാണ്. സിഗ്നൽ ലഭിച്ചതിന് സമീപം കിണറുമുണ്ട്. കിണറിൽ നേരത്തെ പരിശോധന നടത്തിയെന്ന് എൻഡിആർഎഫ് അറിയിച്ചു.കിണറ്റിൽ ഒന്നും ഇല്ലെന്നും NDRF സംഘം.സിഗ്നൽ ലഭിച്ചത് കെട്ടിടത്തിന്റെ അടുക്കള ഭാഗത്താണ്. മൂന്ന് മീറ്റർ ആഴത്തിൽ തുടർച്ചയായി സിഗ്നൽ ലഭിച്ചു. കാണാതായത് പിതാവിനെയും സഹോദരനെയുമെന്ന് കെട്ടിട ഉടമ യൂനസ്. വീട്ടിൽ വളർത്ത് മൃഗങ്ങൾ ഉണ്ടായിരുന്നില്ലെന്നും കെട്ടിട ഉടമ പറഞ്ഞു. ജീവനുള്ള വസ്തു എന്തുമാകാമെന്നും പരിശോധനയ്ക്കുശേഷമെ ഇക്കാര്യം വ്യക്തമാകുകയുള്ളുവെന്നാണ് അധികൃതര്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനത്തിന്‍റെ നാലാം ദിനത്തിലെ നിര്‍ണായക ദൗത്യമാണിപ്പോള്‍ നടക്കുന്നത്.

Related Articles

Back to top button