KERALABREAKINGNEWS
Trending

മുനമ്പം ഭൂമി തർക്കം പരിഗണിക്കേണ്ടത് സിവിൽ കോടതിയെന്ന് ഹൈക്കോടതി; ഇടക്കാല സംരക്ഷണം നൽകാൻ താൽക്കാലിക സ്റ്റേ

 

കൊച്ചി : മുനമ്പം ഭൂമി തർക്കം പരിഗണിക്കേണ്ടത് സിവിൽ കോടതിയാണെന്ന് ഹൈക്കോടതി. വഖഫ് നോട്ടീസിൻമേലുളള തുടർ നടപടികളിൽ നിന്ന് മുനമ്പത്തുകാർക്ക് ഇടക്കാല സംരക്ഷണം നൽകാൻ താൽക്കാലിക സ്റ്റേ അനുവദിക്കാമെന്ന് ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു.

മുനമ്പത്തെ തർക്കഭൂമി ഫറൂഖ് കോളജ് അധികൃതരിൽ നിന്ന് തങ്ങളുടെ പൂർവികർ വാങ്ങിയതാണെന്നും വഖഫ് നടപടികൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുളള പ്രദേശവാസികളായ ചിലരുടെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ  പരാമർശം.

വഖഫ് ബോർഡും ഭൂ ഉടമകളും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ സിവിൽ കോടതിയിലാണ് അതിന് പരിഹാരം കാണേണ്ടത്. വഖഫ് ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് ഇടപെടാനാകില്ലെന്നും ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് കെ.വി ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹർജി വീണ്ടും ഈ മാസം 17ന് പരിഗണിക്കും.

Related Articles

Back to top button