മുനമ്പത്ത് വഖഫ് ബോര്‍ഡിനെതിരെ പ്രതിഷേധവുമായി സമരസമിതി. വഖഫ് ബോര്‍ഡിന്റെ കോലം കടലില്‍ താഴ്ത്തിയാണ് പ്രതിഷേധം. വഖഫ് ആസ്തി വിവരപട്ടികയില്‍ നിന്ന് തങ്ങളുടെ ഭൂമി ഒഴിവാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സമരസമിതി. 43-ാം ദിവസത്തിലേക്ക് സമരം കടന്നിരിക്കുകയാണ്. 1995ലെ വഖഫ് നിയമത്തിന്റെ കോലമാണ് സമരക്കാര്‍ കടലില്‍ കെട്ടിത്താഴ്ത്തിയത്. അഞ്ഞൂറിലധികം പ്രതിഷേധക്കാരാണ് മുനമ്പം കടലിലേക്ക് പ്രതിഷേധം നടത്തിയത്.
മുനമ്പം തര്‍ക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര സമിതിയുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. മുനമ്പത്തെ പ്രശ്നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സമരം തുടരാനാണ് സമരസമിതി തീരുമാനിച്ചത്. സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. വഖഫിന്റെ ആസ്തി വിവരപട്ടികയില്‍ നിന്ന് ഒഴിവാക്കും വരെ നിരാഹാര സമരം തുടരാനാണ് സമര സമിതിയുടെ തീരുമാനം.
മുനമ്പത്ത് പ്രശ്ന പരിഹാരത്തിനായാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷന് എന്ന ആശയം മുന്നോട്ട് വെച്ചത്. ഭൂമിയുടെ ഉടമസ്ഥര്‍ക്ക് റവന്യൂ അധികാരം നഷ്ടപ്പെട്ടത് എങ്ങനെ എന്നത് ഉള്‍പ്പെടെയുള്ളതാണ് ജുഡീഷ്യല്‍ കമ്മീഷന്റെ പരിശോധനയില്‍ വരിക. ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന് നായരെയാണ് ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചത്.
67 Less than a minute