NEWSKERALA

മുൻ നിയമസഭാ സ്പീക്കർ റ്റി.എസ് ജോണിൻ്റെ ഭാര്യയുടെ കൊലപാതകം മകനെ കോടതി കുറ്റവിമുക്തനാക്കി

 

തിരുവല്ല : മുൻമന്ത്രിയും മുൻ നിയമസഭാ സ്പീക്കറുമായിരുന്ന റ്റി.എസ് ജോണിൻ്റെ ഭാര്യ ഏലിക്കുട്ടി ജോണിൻ്റെ കൊലപാതകം സംബന്ധിച്ച കേസിൽ മകൻ കല്ലൂപ്പാറ ചാക്കോ ഭാഗം

തെക്കേ മുറിയിൽ വീട്ടിൽ ജോസുകുട്ടി ജോണിനെ ( 54 വയസ്സ്) കോടതി കുറ്റവിമുക്തനാക്കി. ചിലന്തി വിഷചികിത്സയ്ക്ക് മകൻ ജോസു കുട്ടി ജോൺ മരുന്ന് കഴിക്കുന്നതിനാൽ മകന് മത്സ്യമാംസം നൽകില്ല എന്ന് മാതാവായ ഏലിക്കുട്ടി ജോൺ പറഞ്ഞതിൻ്റെ വിരോധത്താൽ ഇറച്ചി അരിയാൻ ഉപയോഗിക്കുന്ന

തടി കഷണം എടുത്ത് മാതാവിൻ്റെ തലയ്ക്കും കഴുത്തിനും അടിച്ച് മാതാവിനെ ജോസുകുട്ടി കൊലപ്പെടുത്തി എന്നാരോപിച്ച് കീഴ്‌വായ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് ആലപ്പുഴ ഡിറ്റക്ടീവ് ഇൻസ്പെക്ടർ കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിയെ കുറ്റവിമുക്തനാക്കി കൊണ്ട് പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ജഡ്ജ് ഒന്ന് ജയകുമാർ ജോൺ ഉത്തരവിട്ടത്.

11 -2 – 2009 രാത്രി 7 മണിക്കും 9 മണിക്കും ഇടയ്ക്കുള്ള സമയം മരണപ്പെട്ട ഏലിക്കുട്ടിയും മകനും മാത്രം താമസിച്ചിരുന്ന വീട്ടിലെ അടുക്കളയിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം എന്നായിരുന്നു പോലീസ് കേസ് .

സംഭവകാലയളവിൽ ജോസുകുട്ടി ജോൺ മാനസികരോഗത്തിന് ചികിത്സയിൽ ആയിരുന്നു എന്നും കേസിൽ ആരോപിക്കുന്ന കുറ്റകൃത്യങ്ങൾ ചെയ്തിട്ടില്ല എന്നും മറ്റും കാണിച്ച് പ്രതിഭാഗം അഭിഭാഷകൻ അഡ്വ. അഭിലാഷ് ചന്ദ്രൻ ബോധിപ്പിച്ച കുറ്റവിമോചന

ഹർജി അനുവദിച്ചാണ് പ്രതിയെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവിട്ടത്.

Related Articles

Back to top button