KERALABREAKINGNEWS

ലക്ഷദ്വീപിലും മദ്യമെത്തി; ബംഗാരം ദ്വീപിൽ 267 കെയ്സ് എത്തിച്ചത് കേരള ബിവറേജസ് കോർപ്പറേഷൻ

കൊച്ചി: അന്തരിച്ച സച്ചി തിരക്കഥയെഴുതിയ അനാ‍ർക്കലി എന്ന സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിച്ച ശാന്തനു വർമ്മ എന്ന കഥാപാത്രം ലക്ഷദ്വീപിൽ മദ്യം കിട്ടാനായി പെടാപ്പാട് പെടുന്നത് സ്ക്രീനിൽ കണ്ട് ലക്ഷദ്വീപിൽ പോകാത്ത മലയാളികൾ അത്ഭുതം കൂറിയിട്ടുണ്ട്. ലക്ഷദ്വീപ് എന്ന ‘ഡ്രൈലാൻഡി’ലേയ്ക്ക് ഒടുവിൽ മദ്യമെത്തി. മദ്യനിരോധനമുണ്ടായിരുന്ന ലക്ഷദ്വീപിലേയ്ക്ക് കേരള ബിവറേജസ് കോർപ്പറേഷൻ്റെ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും ബിയറുമാണ് എത്തിയത്.

കപ്പൽ മാർ​ഗ്ഗമാണ് ലക്ഷദ്വീപിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ ബം​ഗാരം ദ്വീപിലേയ്ക്ക് 267 കെയ്സ് മദ്യം എത്തിയത്. ഇതിൽ 80 ശതമാനവും ബിയറാണ്. ലക്ഷദ്വീപിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും അളവിലുള്ള മദ്യം തീരംതൊടുന്നത്. 215 കെയ്സ് ബിയറും 39 കെയ്സ് വിദേശമദ്യവും 13 കെയ്സ് ഇന്ത്യൻ നി‍ർമ്മിത വിദേശമദ്യവുമാണ് ലക്ഷദ്വീപിൽ എത്തിയിരിക്കുന്നത്.

Related Articles

Back to top button