വര്‍ക്കല: സഹോദരങ്ങള്‍ തമ്മിലുള്ള വഴക്കിനിടെ മര്‍ദനമേറ്റ് ജ്യേഷ്ഠന് മരിച്ചു. വര്‍ക്കല ചെറുന്നിയൂര്‍ കാറാത്തല ലക്ഷംവീട് അജി വിലാസത്തില്‍ അജിത്ത് (36) ആണ് സഹോദരന് അനീഷിന്റെ മര്‍ദനമേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം.2017-ലെ ഒരു കൊലപാതകക്കേസില്‍ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട അജിത്ത്. ഈ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്. ഈ കേസില്‍ അജിത്തിന് ശിക്ഷ ലഭിക്കുമെന്നുള്ള കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഇരുവരും ഏറ്റുമുട്ടുകയായിരുന്നു.
നിലത്തുവീണ അജിത്തിന്റെ മുഖത്തും തലയിലും ആഴത്തില്‍ മുറിവേറ്റു. തല തറയില്‍ ശക്തമായി ഇടിച്ചതുമൂലം തലയോട്ടിക്ക് പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്.വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്ഥലത്തെത്തിയ വര്‍ക്കല പോലീസ് പ്രതി അനീഷിനെ പിടികൂടി.
60 Less than a minute