BREAKINGINTERNATIONAL

വഴിമാറ്, പോകൂ; സെല്‍ഫ് ഡ്രൈവിംഗ് ടാക്‌സിയില്‍ യുവതി, നമ്പര്‍ ചോദിച്ച് ശല്ല്യപ്പെടുത്തി യുവാക്കള്‍

സ്ത്രീകള്‍ക്കെതിരായ ഉപദ്രവങ്ങളും, അവരുടെ ഇടങ്ങളിലേക്കുള്ള അതിക്രമിച്ച് കയറലുകളും ലോകത്ത് എല്ലായിടത്തും ഉണ്ട്. അതുപോലെയുള്ള ഒരുപാട് വീഡിയോകളും വാര്‍ത്തകളും നാം ദിവസവുമെന്നോണം കാണാറുണ്ട്. അത്തരത്തിലുള്ള ഒരു അനുഭവമാണ് യുഎസ്സില്‍ നിന്നുള്ള ഈ സ്ത്രീക്കും ഉണ്ടായിരിക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയിലെ ട്രാഫിക്കില്‍ വച്ചാണ് യുവതിക്ക് ഈ ദുരനുഭവമുണ്ടായത്. അമിന എന്ന 28 -കാരിയാണ് തനിക്കുണ്ടായ അനുഭവം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
സെല്‍ഫ് ഡ്രൈവിം?ഗ് ടാക്‌സിയിലായിരുന്നു യുവതി പോയിക്കൊണ്ടിരുന്നത്. മിഷന്‍ സ്ട്രീറ്റിലെ റെഡ് ലൈറ്റില്‍ കാര്‍ നിന്നപ്പോഴാണ് യുവതിക്ക് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. രണ്ട് പേര്‍ അവളുടെ കാര്‍ തടഞ്ഞുകൊണ്ട് അതിന് മുന്നില്‍ നില്‍ക്കുകയായിരുന്നു. അവരോട് യുവതി മാറാന്‍ പറയുന്നുണ്ട്. എന്നാല്‍, അവര്‍ മാറാന്‍ തയ്യാറായില്ല. മാത്രമല്ല, അവര്‍ ആവര്‍ത്തിച്ച് യുവതിയോട് നമ്പര്‍ ചോദിക്കുന്നതും കാണാം.
‘വഴിമാറിപ്പോകൂ’ എന്ന് യുവതി അവരോട് ആവര്‍ത്തിച്ച് പറയുന്നുണ്ട്. അമിന പിന്നീട് ഈ രം?ഗങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. മറ്റ് സ്ത്രീകളോട് ശ്രദ്ധിക്കാന്‍ പറഞ്ഞുകൊണ്ടാണ് യുവതി ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. താന്‍ വല്ലാതെ ഭയന്നുപോയി എന്നും നിസ്സഹായത അനുഭവപ്പെട്ടു എന്നും യുവതി പറയുന്നു.
ഇതിന് മുമ്പ് പലതവണ താന്‍ Waymo (ഒരു സെല്‍ഫ് ഡ്രൈവിം?ഗ് കാര്‍ സര്‍വീസ്) ഉപയോ?ഗിച്ചിട്ടുണ്ട്. എന്നാല്‍, ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം തനിക്കുണ്ടാവുന്നത് എന്നും അമിന പറഞ്ഞു. Waymo -യും ഇതിനോട് പ്രതികരിച്ചു. ഇങ്ങനെയൊരു സംഭവമുണ്ടായതില്‍ ഖേദിക്കുന്നു. യാത്രക്കാരുടെ സുരക്ഷ തങ്ങള്‍ക്ക് പ്രധാനമാണ്. ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവാറില്ല. എന്ത് അടിയന്തരാവശ്യം വന്നാലും ബന്ധപ്പെടാന്‍ സാധിക്കുന്ന ഹെല്‍പ്‌ലൈന്‍ സര്‍വീസുകള്‍ ഉണ്ടാവുമെന്നും അവര്‍ പ്രതികരിച്ചു.

അതേസമയം, യുവതി പങ്കുവച്ച വീഡിയോ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. ഒരുപാടുപേര്‍ കമന്റുകളും നല്‍കി. യുവതി സുരക്ഷിതമായി ഇരിക്കുന്നു എന്നതില്‍ ആശ്വസിക്കുന്നു. ഇത്തരക്കാരെ ലോകം അറിയേണ്ടതുണ്ട് എന്ന് പലരും കമന്റുകള്‍ നല്‍കി.

Related Articles

Back to top button