മാന്നാർ: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം നട്ടംതിരിയുന്ന സാധാരണക്കാർക്ക് വൈദ്യുതചാർജ്ജ് കൂടി സർക്കാർ അന്യായമായി വർധിപ്പിച്ചതോടെ അവരുടെ ജീവിതം ദുസ്സഹമായിരിക്കുകയാണെന്ന് കെപിസിസി മുൻ സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ് അഭിപ്രായപ്പെട്ടു. വർദ്ധനവ് പിൻവലിച്ചില്ലെങ്കിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മാന്നാർ ബ്ലോക്ക് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡണ്ട് സുജിത്ത് ശ്രീരംഗം അധ്യക്ഷനായി. ഡി സി സി ജനറൽ സെക്രട്ടി തോമസ് ചാക്കോ, കെ ബി യശോധരൻ, റ്റി എസ് ഷെഫീക്ക്, ബാലചന്ദ്രൻ നായർ, ഉഷാ ഭാസി, പ്രദീപ് ശാന്തിസദൻ, ചിത്ര എം നായർ, മധു പുഴയൊരം, തോമസ്കുട്ടി കടവിൽ, രഘുനാഥ് പാർത്ഥസാരഥി, ഹരികുമാർ മൂരിത്തിട്ട, അജിത്ത് ആർ പിള്ള, എം പി മാത്തുക്കുട്ടി, ബാബു കല്ലൂത്ര, പി എസ് ചന്ദ്രദാസ്, റ്റി കെ രമേശ്, ജെയ്സൻ ചാക്കോ, രാജേഷ് വെച്ചൂരേത്ത്, എസ് ചന്ദ്രകുമാർ, ജയപ്രകാശ് കാരാഴ്മ, ശ്യാമപ്രസാദ്, ബിജു കെ ദാനിയേൽ, പി പി അബ്ദുൾ അസീസ്, ശ്രീജിത്ത് വട്ടപ്പറമ്പിൽ, ജോൺ ഉളുത്തി, ഹരികുമാർ ആര്യമംഗലം എന്നിവർ പ്രസംഗിച്ചു.
64 Less than a minute