പത്തനംതിട്ട : ശബരിമല മണ്ഡല പൂജ ദിവസത്തെ ഭക്തജന തിരക്ക് നിയന്ത്രിക്കാന്‍ നടപടികളുമായി സര്‍ക്കാര്‍. തങ്ക അങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തുന്ന ഡിസംബര്‍ 25ന് 50,000 തീര്‍ത്ഥാടകര്‍ക്ക് മാത്രമേ വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് അനുമതി നല്‍കുകയുളളു. സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കില്ല. പക്ഷേ 5000 ആക്കി പരിമിതപ്പെടുത്താനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. 25,26 തീയയതികളിലാണ് നിയന്ത്രണം. നിലവില്‍ 20,000ല്‍ അധികം പേരാണ് സ്‌പോട്ട് ബുക്കിംഗ് വഴി ദര്‍ശനം നടത്തുന്നത്. മകരവിളക്ക് ദിവസമായ ജനുവരി 14 ന് സ്‌പോട്ട് ബുക്കിംഗ് പൂര്‍ണമായി ഒഴിവാക്കും.
62 Less than a minute