KERALABREAKINGNEWS
Trending

സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ പൂര്‍ണ്ണ സമയ ഏജന്‍സി; ഇലക്ഷന്‍ സ്ട്രാറ്റജിസ്റ്റ് വരാഹി കളത്തിലിറങ്ങും

സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ പൂര്‍ണ്ണ സമയ ഏജന്‍സിയുടെ സേവനം ലഭ്യമാക്കും. ഇലക്ഷന്‍ സ്ട്രാറ്റജിസ്റ്റ് ആയ വരാഹിയാണ് ബിജെപിക്കായി കളത്തില്‍ ഇറങ്ങുക. നിയമസഭാ തെരഞ്ഞെടുപ്പില്‍ 21 മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.കേന്ദ്ര ബിജെപിക്കായി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നവരാണ് ഈ ഏജന്‍സി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിക്കായി പ്രവര്‍ത്തിച്ചു എന്നതും ഇവര്‍ക്ക് കേരളത്തില്‍ അനുഭവ പരിചയമുണ്ട് എന്ന് തെളിയിക്കുന്നതാണ്. തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഇവരുടെ സേവനം ലഭ്യമാകും. ഭരണ സാധ്യതയുള്ള കോര്‍പറേഷനുകള്‍, നഗരസഭകള്‍, പഞ്ചായത്തുകള്‍ എന്നിവയുടെ പട്ടിക ഇതിനോടകം ഈ ഏജന്‍സി തയാറാക്കി എന്നുള്ളതാണ് വിവരം.

Related Articles

Back to top button